25 കോടി രൂപ പിഴ നല്‍കിയിട്ടില്ല…! വ്യാജ വാര്‍ത്തയ്‌ക്കെതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് പൃഥ്വിരാജ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച്‌ പൃഥ്വിരാജ് സുകുമാരന്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25ലക്ഷം രൂപ പിഴയടച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

‘എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായ് 25 കോടി രൂപ അടച്ചുവെന്നും ‘പ്രൊപഗാന്‍ഡ’ സിനിമകള്‍ നിര്‍മിക്കുന്നുവെന്നും ആരോപിച്ച്‌ എനിക്കെതിരെ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത, ചില ഓണ്‍ലൈന്‍, യൂട്യൂബ് ചാനലുകളില്‍ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാല്‍ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ഞാന്‍ ആരംഭിക്കുകയാണെന്നും’- പൃഥ്വിരാജ് പറഞ്ഞു.