‘സ്ത്രീകൾക്ക് തുല്യവേതനത്തിനുള്ള അർഹതയുണ്ട്; ഞാൻ രാവൺ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്; താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്; മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യർ`; പൃഥ്വിരാജ്

‘സ്ത്രീകൾക്ക് തുല്യവേതനത്തിനുള്ള അർഹതയുണ്ട്; ഞാൻ രാവൺ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്; താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്; മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യർ`; പൃഥ്വിരാജ്

സ്വന്തം ലേഖകൻ

താരങ്ങളുടെ ഉയർന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുമെന്ന് ഫിലിം ചേമ്പർ അ‌ടുത്തിടെ അ‌ഭിപ്രായപ്പെട്ടിരുന്നു. ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്.

ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാൽ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞു.’പ്രതിഫലം കൂടുതലാണെന്ന് തോന്നിയാൽ അയാളെ വച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാൽ മതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം നിർമാണത്തിൽ പങ്കാളിയാക്കിയാൽ നല്ലതാണ്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നൽകുക. ഞാൻ പരമാവധി സിനിമകൾ അങ്ങനെയാണ് ചെയ്യാറ്’- പൃഥ്വിരാജ് പറഞ്ഞു.

നടിമാർക്കും നടൻമാർക്കും തുല്യവേതനം നൽകുന്നതിൽ തെറ്റില്ലെന്നും തുല്യവേതനത്തിനുള്ള അ‌ർഹതയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ‘സ്ത്രീകൾക്ക് തുല്യവേതനത്തിനുള്ള അർഹതയുണ്ട്. എന്നാൽ അതിൽ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാൻ രാവൺ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്.

എനിക്ക് കുറവാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടൻ അല്ലെങ്കിൽ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്. നടീനടൻമാരും അങ്ങനെയാണ് ചോദിക്കുന്നത്.

മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കിൽ മഞ്ജുവിനായിരിക്കും കൂടുതൽ പ്രതിഫലം നൽകുക- പൃഥ്വിരാജ് പറഞ്ഞു.