എമ്പുരാന്റെ ഫുൾ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു; സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചു; അടുത്ത വർഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാൻ- പൃഥ്വിരാജ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തേക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ്.

കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന സന്തോഷ വാർത്തയാണ് പൃഥ്വിരാജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സത്യത്തിൽ തിരുവനന്തപുരത്ത് വന്നത് ഷൂട്ടിങ്ങിന് വേണ്ടിയല്ല. മുരളിയുമായി എമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിക്കാൻ വേണ്ടിയാണ്. എമ്പുരാന്റെ ഫുൾ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു.

സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്’, എന്ന് പൃഥ്വിരാജ് പറയുന്നു.

ലൂസിഫറിനേക്കാൾ വലിയ കാൻവാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാൻ പറ്റുന്നതെന്നും പ്രഖ്യാപനവേളയിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു 2019ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’.