
ഞാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ ആരാധകന്‍, തിരിച്ചുവരവില്‍ സന്തോഷം’; നീതി ലഭിക്കുമെന്ന് വിശ്വാസമെന്ന് പൃഥ്വിരാജ്; നട്ടെല്ലുള്ള നടനെന്ന് പ്രേക്ഷകര്‍
സ്വന്തം ലേഖകൻ
ഭാവന വീണ്ടും മലയാള സിനിമയിലേക്ക് വരുന്നതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. സിനിമാ ലോകത്ത് തനിക്കറിയാവുന്നവര്‍ എല്ലാം ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്. മറ്റ് ചിലര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുന്നുണ്ടോയെന്ന് എന്നറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഭാവനയ്ക്ക് നീതി ലഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു പൃഥ്വിരാജ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. പൃഥ്വിരാജ് പറഞ്ഞത്: ”ഭാവന സിനിമയിലേക്ക് തിരിച്ചുവരുന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. എന്നും അവര്‍ എന്റെ സുഹൃത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ ആരാധകനായി ഞാന്‍ മാറി.”
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. പുറത്ത് നില്‍ക്കുന്നവര്‍ക്ക് മലയാള സിനിമ എന്നത് ഒരു ലോകമാണെന്ന് തോന്നുന്നതാണ്. ഇവിടെ എനിക്ക് എന്റേതായ ഒരു ലോകമുണ്ട്. എനിക്ക് ആ ലോകത്തെ കുറിച്ച് മാത്രമേ അറിയൂ. അവിടെയുള്ള എല്ലാവരും ഭാവനയുടെ തിരിച്ചുവരവില്‍ വളരെയധികം സന്തോഷിക്കുന്നവരാണ്, ആരാധനയോടെ നോക്കി കാണുന്നവരാണ്. ആ ലോകത്താണ് ഞാന്‍ ജീവിക്കുന്നത്. മറ്റുള്ളവരുടെ ലോകത്ത് എന്താണെന്ന് എനിക്ക് അറിയില്ല. ഭാവനയ്ക്ക് നീതി ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.”-പൃഥ്വിരാജ് പറഞ്ഞു.
കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നിരുന്നു. അടുത്തിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചിരുന്നു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഐഎഫ്എഫ്‌കെ വേദിയിലും ഭാവന എത്തിയിരുന്നു. അന്ന് നിറഞ്ഞ കയ്യടിയോടെയാണ് ഭാവനയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്. ആദില്‍ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.