video
play-sharp-fill

ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കി പൃഥ്വിരാജ്;ത്രിവർണ പതാക തരംഗവുമായി   സിനിമാ-കലാ-കായിക രംഗത്തെ മറ്റ് പ്രമുഖ  താരങ്ങളും

ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കി പൃഥ്വിരാജ്;ത്രിവർണ പതാക തരംഗവുമായി സിനിമാ-കലാ-കായിക രംഗത്തെ മറ്റ് പ്രമുഖ താരങ്ങളും

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കൂടുതല്‍ പേര്‍.സിനിമാ-കലാ-കായിക രംഗത്തുള്ള പ്രമുഖ താരങ്ങളാണ് ദേശീയ പതാക ഡിപിയാക്കി മാതൃക കാണിച്ചത്.

കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഉണ്ണിമുകുന്ദന്‍, ഗിന്നസ് പക്രു, വിവേക് ഗോപന്‍, തുടങ്ങിയ താരങ്ങളും താരങ്ങളും സംവിധായകരായ വിജി തമ്ബി, രാമസിംഹന്‍ അബൂബക്കര്‍ ഗായകരായ കെ.എസ് ചിത്ര, അനൂപ് ശങ്കര്‍, വിജയ് മാധവ് എന്നിങ്ങനെ മലയാള സിനിമയിലെ താരങ്ങള്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നല്‍കി കൊണ്ട് രംഗത്തു വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങള്‍ പിന്നിടുന്തോറും കൂടുതല്‍ താരങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലെ ഡിപി ദേശീയ പതാകയുടെ ചിത്രമാക്കുന്നത്. നടന്‍ പൃഥ്വിരാജും ദേശീയ പതാക ഡിപിയാക്കി പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ അണി ചേര്‍ന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതല്‍ 15 വരെ ജനങ്ങളോട് ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ പതാക ഉയര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗ ക്യാമ്ബെയ്ന്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.