അമ്മ പിളർപ്പിലേക്ക്, മോഹൻലാലിനെ മുൻനിർത്തി പൃഥ്വിരാജ് പക്ഷത്തെ ഒതുക്കും

Spread the love

മാളവിക

video
play-sharp-fill

കൊച്ചി: അമ്മ പിളർപ്പിലേക്കെന്ന് സിനിമ ലോകത്തു നിന്നുള്ള സൂചനകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിനെ കൊണ്ടുവരുന്നതേടെ പൃഥ്വിരാജിനെയും ചില യുവതാരങ്ങളെയും ഒതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സംഘടനയിൽ നടന്നുകൊണ്ടിയിരിക്കുന്നത്. ഈ മാസം 24ന് കൊച്ചിയിൽ നടത്തുന്ന വാർഷി പൊതുയോഗത്തിൽ വെച്ച് പുതിയ തെരഞ്ഞടുപ്പ്.
പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിയുകയും, നിലവിൽ വൈസ് പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു മത്സരം ഒഴിവാക്കനാണ് ഈ തീരുമാനമെന്ന് ഭാരവഹികൾ അറിയിച്ചു. മോഹൻലാൽ വരുമെങ്കിലും ഇന്നസെന്റ് പക്ഷത്തിന് തന്നെയാകും സംഘടനയിൽ ആധിപത്യം. ഇതുകൊണ്ട് അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെ ഒതുക്കുകയാണ് ലക്ഷ്യമെന്ന് സൂചനകൾ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചതാണ് പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ തിരിയാൻ ചിലരെ പ്രേരിപ്പിക്കുന്നത്. സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ദിലീപിന് ഇപ്പോഴും അമ്മയിൽ നിർണായക സ്വാധീനമാണുള്ളത്. അതേസമയം, പൃഥ്വിരാജിനെ മത്സരിപ്പിക്കാൻ ചില യുവതാരങ്ങൾ സമ്മർദം ചൊലുത്തുന്നുണ്ടെങ്കിലും താരത്തിന് താല്പര്യമില്ല.