
സ്വന്തം ലേഖകൻ
എറണാകുളം: പൊലീസുകാരോട് ബീഡി ചോദിച്ചിട്ട് കിട്ടാത്തതിലെ രോഷം മൂലം പൊലീസിന് മുന്നിൽ അക്രമാസക്തരായി സ്വയം മുറിവേൽപ്പിച്ച് റിമാൻഡ് പ്രതികളുടെ അതിക്രമം. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മറ്റൊരു കേസിൽ കൊച്ചിയിലെ കോടതിയിലെത്തിക്കും വഴിയായിരുന്നു സംഭവം.റിമാൻഡ് പ്രതികളായ ജിതിനും തൻസീറുമാണ് അക്രമാസക്തരായത്.
2018 ൽ കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത പിടിച്ചുപറി കേസിലെ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കാനാണ് കൊച്ചിയിലെത്തിച്ചത്. സൗത്ത് റെയിൽ വേ സ്റ്റേഷൻ പരിസരത്ത് വെച്ച് ബീഡി വേണമെന്ന് പ്രതികൾ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ആവശ്യം നിരസിച്ചപ്പോൾ ഇവര്‍ അക്രമാസക്തരാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാര്‍ക്കെതിരെ അസഭ്യ വർഷത്തില്‍ തുടങ്ങിയ അക്രമം ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കൽ വരെ എത്തുകയായിരുന്നു.ഒടുവിൽ കൂടുതൽ പൊലീസെത്തിയാണ് ഇവരെ കീഴടക്കിയത്. എന്നാല്‍ റിമാന്‍ഡ് പ്രതികൾക്ക് എങ്ങനെ ബ്ലേഡ് കിട്ടി എന്നതില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചതിലും, രക്ഷപ്പെടാൻ ശ്രമിച്ചതിലും സെൻട്രൽ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.