
കുളിക്കാൻ പോയ തടവുകാരന്‍ വനിതാ ജയിലിന്‍റെ മതില്‍ ചാടി രക്ഷപ്പെട്ടു ; സംഭവം മാവേലിക്കര സബ് ജയിലിൽ ; അടിപിടി കേസിൽ പ്രതിയായ വിഷ്ണുവാണ് ജയിൽ ചാടിയത്
സ്വന്തം ലേഖകൻ
ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടിപിടി കേസിൽ പ്രതിയായ വിഷ്ണുവാണ് ഇന്ന് രാവിലെ ജയിലിന്‍റെ മതില്‍ ചാടി രക്ഷപെട്ടത്.
സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപെടുകയായിരുന്നു.ഇയാളെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. നാലാം ദിവസമാണ് പ്രതി പിടിയിലായത്. പ്രതിയുടെ വീടിന് സമീപത്ത് വച്ച് തന്നെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.