കോട്ടയം സി.എം.എസ് കോളജിനെ നയിക്കാൻ വനിതാ പ്രിൻസിപ്പൽ ; ചരിത്രത്തിൻ്റെ ഭാഗമായി ഡോ. അഞ്ജു ശോശൻ ജോർജ്

Spread the love

കോട്ടയം: കോട്ടയം സി.എം.എസ് കോളേജിന്റെ അമരത്ത് ഇനി വനിത. 208 വർഷം പഴക്കമുള്ള കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഡോ. അഞ്ജു ശോശൻ ജോർജാണ് (42) 29-ാമത് പ്രിൻസിപ്പലായി സ്ഥാനമേറ്റത്. അഞ്ജുവിന്റെ പിതാവും ചരിത്രവിഭാഗം തലവനുമായിരുന്ന പ്രൊഫ. ജോർജ് കുര്യൻ നേരത്തെ വൈസ് പ്രിൻസിപ്പലായിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ പ്രിൻസിപ്പൽ ഇൻ-ചാർജായിരുന്ന അഞ്ജു 1983ഇൽ തിരുവല്ലയാണ് ജനിച്ചത്. 2007ഇൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി. ജോലിയിൽ പ്രവേശിച്ചത്.

video
play-sharp-fill

ചെന്നൈ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദവും,സ്റ്റെല്ല മേരീസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഡോ.കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫില്ലും,കേരള സർവകലാശാലയിൽ നിന്ന് ഓട്ടിസം സ്റ്റഡീസിൽ പി.എച്ച്.ഡിയും നേടി.

കോളേജിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സ്ഥാപക ഡയറക്ടറാണ്. മാതാവ് : പ്രൊഫ. ലൈസ വർക്കി മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ഫിസിക്സ് വകുപ്പ് മേധാവിയായിരുന്നു. ഭർത്താവ്:ബിനു ജേക്കബ് കൊച്ചി ടാറ്റ കൺസൾട്ടൻസി സർവീസസിൽ സീനിയർ കൺസൾട്ടന്റ്. മക്കൾ : ജോഹാൻ ജേക്കബ് ബിനു,നേഹ മറിയം ബിനു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി. എസ്.ഐ സഭയുടെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. ആദ്യത്തെ വനിതാ ബിഷപ്പായി ആന്ധ്രാ സ്വദേശി എഗ്ഗോണി പുഷ്പ ലളിതയെ നിയമിച്ച് ചരിത്രം സൃഷ്ടിച്ച സഭ മറ്റൊരു വനിതയെ സഭയുടെ അഭിമാനമായ കോളേജിന്റെ പ്രിൻസിപ്പലാക്കി വീണ്ടും കൈയടി നേടുകയാണ്.