
കോഴിക്കോട്: താമരശ്ശേരിയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പലിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
പുതുപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക പ്രിയ പ്രോത്താസിനെയാണ് കാസർകോട്ടേക്ക് സ്ഥലം മാറ്റിയത്. പ്ലസ് വണ്‍ പ്രവേശന സമയത്ത് അനധികൃതമായി പണം പിരിച്ചെന്നായിരുന്നു പരാതി.
സാമ്പത്തിക ആരോപണത്തില്‍ മൊഴി നല്‍കിയതിന് അധ്യാപകനെ ഭീഷണിപ്പെടുത്തി എന്നും പ്രിയക്കെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു. അധ്യാപകൻ്റെ പല്ല് അടിച്ചു കൊഴിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്ത ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഭവത്തില്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അധ്യാപകൻ പരാതി നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്.



