
കോട്ടയം : പ്രിൻസ് ലൂക്കോസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കോട്ടയം നഗരം.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന പ്രസിഡന്റ്റും പിന്നീട് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവുമായി മധ്യകേരളത്തിലെ രാഷ്ട്രീയ ലോകത്ത് നിറഞ്ഞു നിന്ന നേതാവായിരുന്നു പ്രിന്‍സ് ലൂക്കോസ്.
പൊതുപ്രവര്‍ത്തനരംഗത്തു സജീവമായിരുന്ന പ്രിന്‍സ് സൗമ്യമായ സ്വഭാവം കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 3.30ന് തെങ്കാശിയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ട്രെയിനില്‍വച്ച് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ്.
നാളെ ഉച്ചയ്ക്ക് ഏറ്റുമാനൂർ ടൗണിലും കോട്ടയം സ്റ്റാർ ജംഗ്ഷനിലുള്ള പാർട്ടി ഓഫീസിലും, പ്രിൻസ് ലൂക്കോസിന്റെ ഓഫീസിന് മുൻപിലും (കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം മുഗൾപാലസ് ബിൽഡിംഗ്) പൊതുദർശനത്തിന് എത്തിച്ചശേഷം വൈകിട്ട് 6 മണിയോടെ വീട്ടിലെത്തിക്കും. തുടർന്ന് ബുധനാഴ്ച്ച (10/09/25) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പാറമ്പുഴ കത്തോലിക്ക പള്ളിയിൽ സംസ്കരിക്കും.