പ്രധാനമന്ത്രി നാളെ(11/03/2026) കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം;നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നെടുമ്പാശ്ശേരി-മുട്ടം ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

video
play-sharp-fill

അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി – കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് ഒരു മണി മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡ് നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് നിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ സീപോർട്ട് – എയർപോർട്ട് റോഡ് വഴി മെഡിക്കൽ കോളേജ് റോഡിൽ തിരിഞ്ഞ് കാലടിയിലെത്തി പോകേണ്ടതാണ്.

അങ്കമാലിയിൽ നിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ എംസി റോഡിൽ നിന്ന് നായത്തോട് വഴിതിരിഞ്ഞ് എയർപോർട്ടിലേക്ക് പോകേണ്ടണ്ടതാണ്.

മുട്ടം മുതൽ നെടുമ്പാശ്ശേരി വരെയുള്ള റോഡിലും വശങ്ങളിലും യാതൊരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.