പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു: റോഡ്‌ഷോയിൽ ആളെക്കൂട്ടി, ഘടകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം ആവേശത്തോടെ പ്രധാനമന്ത്രി വാരണാസിയിൽ; കേരളത്തിന് നേരെ ഒളിയമ്പ് എയ്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു: റോഡ്‌ഷോയിൽ ആളെക്കൂട്ടി, ഘടകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം ആവേശത്തോടെ പ്രധാനമന്ത്രി വാരണാസിയിൽ; കേരളത്തിന് നേരെ ഒളിയമ്പ് എയ്ത് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

വാരണാസി: പരമാവധി പ്രവർത്തകരെ ഇളക്കിമറിച്ച റോഷ്‌ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശപത്രിക സമർപ്പിച്ചു. വാരണാസി കളക്ടറേറ്റിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും ഘടകക്ഷി നേതാക്കളും അടക്കമുള്ളവർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ എത്തി നാമനിർദേശപത്രിക സമർപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് വാരണാസിയിൽ എത്തിയ നരേന്ദ്രമോദി വൻ റോഡ് ഷോയുടെ അകമ്പടിയോടെയാണ് നാമനിർദേശപത്രിക സമർപ്പണത്തിനു മുന്നോടിയായി പ്രവർത്തകരെ ഇളക്കി മറിച്ചത്. രാത്രി വൈകിയാണ് ലക്ഷക്കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ അവസാനിച്ചത്. തുടർന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ തന്നെ താമസിച്ചു.
വെള്ളിയാഴ്ച രാവിലെ വാരണാസിയിൽ പ്രവർത്തകരുടെ കൂട്ടായ്മയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഈ കൂട്ടായ്മയിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ വിവാദമായിട്ടുണ്ട്. കേരളത്തിലെ ബിജെപി പ്രവർത്തകർ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നത്. വോട്ടുചെയ്യുന്ന ബിജെപിക്കാർ കേരളത്തിൽ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലെ. ബിജെപി പ്രവർത്തകർ കേരളത്തിൽ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ വാരണാസിയിലെ പ്രവർത്തകർക്ക് ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത്ഷായും, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവർ ഘടകക്ഷി നേതാക്കളുമായി ചർച്ച നടത്തി. ഉദവ് താക്കറെ അടക്കമുള്ളഘടകക്ഷി നേതാക്കളുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. തുടർന്ന് കളക്ടറേറ്റിലേയ്ക്ക് പ്രകടനമായാണ് പോയത്. ഇവിടെ എത്തി പത്രിക സമർപ്പിച്ചു. അരമണിക്കൂറോളം കളക്ടറേറ്റിൽ കളക്ടറുടെ ചേംബറിൽ ചിലവഴിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ പത്രിക സമർപ്പിച്ചത്.