video
play-sharp-fill
ഇന്ത്യ പിന്നോട്ടില്ല; പാക്കിസ്ഥാനെ ചെറുത്തു തോല്‍പ്പിക്കുമെന്ന് നരേന്ദ്രമോദി

ഇന്ത്യ പിന്നോട്ടില്ല; പാക്കിസ്ഥാനെ ചെറുത്തു തോല്‍പ്പിക്കുമെന്ന് നരേന്ദ്രമോദി

സ്വന്തംലേഖകൻ

കോട്ടയം : പാക്കിസ്ഥാനെതിരെയുള്ള നടപടിയില്‍ ഇന്ത്യ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒറ്റക്കെട്ടായി പാക്ക് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനും രാജ്യ പുരോഗതി തടയാനുമാണ് പാക്കിസ്ഥാന്റെ ശ്രമം. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു കോടിയോളം വരുന്ന അണികളെ അഭിംസബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.പാക്കിസ്ഥാനെതിരെ ശക്തമായി നിലനില്‍ക്കും. സൈനികരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ചെറുത്തു തോല്‍പ്പിക്കാനുള്ള എല്ലാ പിന്തുണയും സൈന്യത്തിന് നല്‍കിയിട്ടുണ്ട്. രാജ്യം നിലവില്‍ പുരോഗതിയുടെ പുതിയ പാതയിലാണ്. വളര്‍ച്ചയെ തടയുക എന്നതാണ് പാക്കിസ്ഥാന്‍ ലക്ഷ്യംവെയ്ക്കുന്നത്. എന്ത് വിലകൊടുത്തും രാജ്യത്തെ സംരക്ഷിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യസുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഒരു മനസോടെ പാക്കിസ്ഥാനെതിരെ പോരാടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.