video
play-sharp-fill

പ്രധാനമന്ത്രി നരേന്ദ്രമോദി  അടുത്താഴ്ച ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്താഴ്ച ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും

Spread the love

സ്വന്തംലേഖകൻ

ദില്ലി: പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റതിന് തൊട്ടു പിന്നാലെയാണ് കേരളം സന്ദർശിക്കുന്നത്.വരുന്ന ജൂൺ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം സന്ദർശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ദർശനം നടത്തി മടങ്ങും. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രിയായ ശേഷം ആദ്യമായണ് മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ വർഷങ്ങൾക്കു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദർശനം നടത്തിയിരുന്നു.മോദിയുടെ സന്ദർശനവിവരം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതേദിവസം കേരളത്തിൽ ഉണ്ടാവും. തന്നെ വൻഭൂരിപക്ഷത്തിന് വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറയാനായി ജൂൺ 7,8 തീയതികളിൽ മണ്ഡലം സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു.