video
play-sharp-fill

പ്രധാനമന്ത്രിയ്‌ക്കെതിരായ റാഫേൽ കേസ് പരിഗണിക്കാനിരിക്കെ ചീഫ് ജസ്റ്റിസിനെ വെട്ടിലാക്കി ലൈംഗിക ആരോപണം: രാഹുലിന്റെ കോടതിയലക്ഷ്യവും അയോധ്യാക്കേസും ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ തന്നെ; കുടുക്കാൻ വാളോങ്ങിയവർ ആര്

പ്രധാനമന്ത്രിയ്‌ക്കെതിരായ റാഫേൽ കേസ് പരിഗണിക്കാനിരിക്കെ ചീഫ് ജസ്റ്റിസിനെ വെട്ടിലാക്കി ലൈംഗിക ആരോപണം: രാഹുലിന്റെ കോടതിയലക്ഷ്യവും അയോധ്യാക്കേസും ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ തന്നെ; കുടുക്കാൻ വാളോങ്ങിയവർ ആര്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തങ്ങളുടെ വരിതിയിൽ നിൽക്കാത്തവരെ എ്ന്തു വിലകൊടുത്തും വലയത്തിൽ നിർത്താനുള്ള കരുത്ത് ബിജെപിയ്ക്കും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയ്ക്കുമുണ്ട്. ഇത് തന്നെയാണ് ഇപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെ ഉയർത്തി വിട്ടിരിക്കുന്നത്. റാഫേൽ അടക്കമുള്ള സുപ്രധാന കേസുകൾ പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതിയെ തന്നെ വെട്ടിലാക്കിയുള്ള ആരോപണങ്ങൾ ഉയർന്നത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ കോടതി ബഹിഷ്‌കരിച്ച് പുറത്തുവന്നു വാർത്താസമ്മേളനം നടത്തിയ ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേതൃത്വത്തിലുള്ള നാലു ജഡ്ജിമാരിൽ ഒരാളാണ് ഇപ്പോൾ ലൈംഗികാരോപണവിധേയനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ദീപക് മിശ്ര കേന്ദ്രസർക്കാരിന് അനുകൂലമായി നിലപാടു സ്വീകരിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ആ സാഹചര്യത്തിൽ രഞ്ജൻ ഗൊഗോയിക്കെതിരേ എന്തെങ്കിലും നടപടിയുണ്ടാകുമോയെന്നായിരുന്നു നീതിന്യായ-രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കിയിരുന്നത്. എന്നാൽ, ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയിയെ നിർദേശിക്കുകയും കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തു.

കേസുകൾ പരിഗണിക്കുന്നതിൽ ഒരു സമ്മർദ്ദത്തിനും കീഴടങ്ങാത്ത ജഡ്ജിയെന്നാണ് വടക്ക് കിഴക്കൻ മേഖലയിൽനിന്ന് ആദ്യമായി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രഞ്ജൻ ഗൊഗോയിക്കുള്ള വിശേഷണം. അസമിലെ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കേശബ്ചന്ദ്ര ഗൊഗോയിയുടെ മകനാണ് അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഡിസർക്കാരിനെതിരായ പ്രതിപക്ഷ ആക്രമണത്തിന്റെ ഭാഗമായാണ് ചരിത്രത്തിലാദ്യമായുണ്ടായ കോടതി ബഹിഷ്‌കരണവും വാർത്താസമ്മേളനവും വ്യാഖ്യാനിക്കപ്പെട്ടത്. ഇപ്പോൾ, തനിക്കെതിരേ ഉയർന്ന ലൈംഗികാരോപണത്തിനു പിന്നിലും രാഷ്ട്രീയതാൽപ്പര്യങ്ങളുണ്ടെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു. അടുത്തയാഴ്ച സുപ്രധാന കേസുകൾ പരിഗണിക്കാനിരിക്കെയാണ് പരാതി ഉയർന്നതെന്നു രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സിനിമ, രാഹുലിനെതിരായ കോടതിയലക്ഷ്യ ഹർജി, തമിഴ്നാട്ടിലെ കൈക്കൂലി കുംഭകോണം, റാഫേൽ പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുന്ന തീയതി നിശ്ചയിക്കൽ തുടങ്ങിയവയാണ് ചീഫ് ജസ്റ്റിസ് ഉദാഹരിക്കുന്നത്. എന്തായാലും പുറത്തെ കക്ഷിരാഷ്ട്രീയം കോടതിക്കകത്തേക്കും കടന്നെത്തുന്നു എന്നതിന്റെ ഉദാഹരമാണിത്.

പ്രതിപക്ഷം പ്രതികൂട്ടിൽ നിർത്തിയ ദീപക് മിശ്രയ്ക്കെതിരേ രംഗത്തിറങ്ങിയ രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായതോടെ പ്രതിപക്ഷവുമായി സഹകരിക്കുന്ന അഭിഭാഷകരും ഏറെ പ്രതീക്ഷ പുലർത്തിയെങ്കിലും നിതീന്യായ വ്യസ്ഥയിൽനിന്നു തെല്ലിട മാറാൻ ഗൊഗോയി കൂട്ടാക്കിയില്ല. റാഫേലിൽ കേന്ദ്രസർക്കാരിനു ക്ലീൻ ചിറ്റ് നൽകിയതു ഗൊഗോയി ഉൾപ്പെട്ട ബെഞ്ചായിരുന്നു. പ്രശാന്ത് ഭൂഷണെ പോലുള്ള, പ്രതിപക്ഷവുമായി സഹകരിക്കുന്ന, അഭിഭാഷകരുടെ ഇടപെടലും ഗൊഗോയി നിയന്ത്രിച്ചു. പ്രശാന്ത് ഭൂഷൺ കോടതിയിൽ നൽകുന്ന രേഖകൾ ചില മോഡിവിരുദ്ധ ഓൺലൈനുകളിൽ വാർത്തയാകുന്നതിനെ ഗൊഗോയി നിശിതമായി വിമർശിച്ചു. ഈ ഓൺലൈനുകളാണ് ഇപ്പോൾ ഗൊഗോയിക്കെതിരേയുള്ള ലൈംഗികാരോപണ വാർത്ത നൽകാൻ തയാറായതെന്നതു ശ്രദ്ധേയം.

ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിൽ, കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന അഡീഷണൽ സോളിറ്റർ ജനറൽ തുഷാർ മേത്തയും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ചീഫ് ജസ്റ്റിസിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

അടുത്ത നവംബർ വരെ ഗൊഗോയിക്കു കാലാവധിയുണ്ട്. അയോധ്യ അടക്കമുള്ള സുപ്രധാന കേസുകളിൽ ഇതിനിടെ വിധിയുണ്ടാകും. സുപ്രീംകോടതിയിലെ ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒന്നാംനമ്പർ കോടതിയിലെത്തി ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തിയിരുന്നു. ജവാഹർലാൽ നെഹ്റുവിനുശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി സുപ്രീംകോടതിയിലെത്തി ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തിയത്.