video
play-sharp-fill
കുമ്പസാര രഹസ്യം ഉപയോഗിച്ചു വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിഷേധങ്ങൾക്കൊടുവിൽ രണ്ടു വൈദികരും സഭയ്ക്കു പുറത്തേയ്ക്ക്; പീഡന വീരന്മാരായ വികാരിമാർക്കു പൗരോഹിത്യത്തിൽ നിന്നും വിലക്ക്: കുമ്പസാരക്കൂട്ടിനെ പീഡന മുറിയാക്കുന്ന വൈദികർക്കു താക്കീത്

കുമ്പസാര രഹസ്യം ഉപയോഗിച്ചു വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിഷേധങ്ങൾക്കൊടുവിൽ രണ്ടു വൈദികരും സഭയ്ക്കു പുറത്തേയ്ക്ക്; പീഡന വീരന്മാരായ വികാരിമാർക്കു പൗരോഹിത്യത്തിൽ നിന്നും വിലക്ക്: കുമ്പസാരക്കൂട്ടിനെ പീഡന മുറിയാക്കുന്ന വൈദികർക്കു താക്കീത്

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: കുമ്പസാര രഹസ്യം കൈമാറി വീട്ടമ്മയെ പല തവണ പള്ളിമേടയ്ക്കുള്ളിൽ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടു വൈദികർക്കെതിരെ നടപടിയെടുത്ത് സഭ. തലശേരി അതിരൂപതയിൽപ്പെട്ട പൊട്ടൻപ്ലാവ് ഇടവകയിലെ രണ്ടു വൈദികരെയാണ് സഭ ഇപ്പോൾ പൗരോഹിത്യത്തിൽ നിന്നും വിലക്കിയിരിക്കുന്നത്. പള്ളിയിൽ കയറുന്നതിനും കുർബാന അർപ്പിക്കുന്നതിനും കുമ്പസാരം കൈക്കൊള്ളുന്നതിനും ഈ വൈദികർക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

തലശേരി രൂപതയിൽപ്പെട്ട പൊട്ടൻപ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ.ജോസഫ് പുത്തോട്ടാൽ, ഫാ.മാത്യു മുല്ലപ്പള്ളി എന്നിവർക്കെതിരെയാണ് ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി ഇരുവരെയും പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരൂപതാ അംഗമായ ഫാ.മാത്യു മുല്ലപ്പള്ളിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ആരോപണങ്ങൾ ഉൾപ്പെട്ട ഫോൺ സംഭാഷണം പുറത്തു വന്ന ദിവസം തന്നെ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇതേ തുടർന്നു ഇദ്ദേഹത്തെ അജപാലനശുശ്രൂഷകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിരുന്നതായും സഭ പുറത്തു വിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

സന്യാസ സഭാംഗമായ ഫാ.ജോസഫ് പുത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാൻ സഭയുടെ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും സഭ വ്യക്തമാക്കുന്നു. സന്മാതൃക നൽകേണ്ട വൈദികരുടെ ഭാഗത്തു നിന്നും വിശ്വാസികൾക്കു ഇടർച്ചയുണ്ടാകുന്ന തരത്തിലുള്ള പ്രവർത്തികൾ സംഭവിച്ചതിന് ദൈവജനത്തോട് സഭ മാപ്പ് ചോദിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സംഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദരേഖയിൽ നിന്നും ആരോപണങ്ങൾ അറിഞ്ഞ ഉടൻ നിയമാനുസൃതമായ നടപടികൾ എടുത്ത അതിരൂപതയ്‌ക്കെതിരെ നിക്ഷിപ്ത താല്പര്യങ്ങോടെ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ അവഗണിക്കണമെന്നു അഭ്യർത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ട്.

സഭയിൽ ഉയരുന്ന ലൈംഗിക പീഡന പരാതിയിൽ ആദ്യമായാണ് സഭയുടെ ഭാഗത്തു നിന്നും ഇത്ര വേഗത്തിൽ ഒരു നടപടിയുണ്ടാകുന്നത്. വൈദികർക്കെതിരെ ഇതിലും ഗുരതരമായ ആരോപണങ്ങൾ ഉയർന്നാൽ പോലും സഭ എല്ലാക്കാലത്തും ളോഹയ്ക്കുളളിൽ ഇവരെ സംരക്ഷിച്ചു നിർത്തുന്നതിനാണ് ശ്രമിച്ചത്.