
കാസർകോട്: പതിനേഴുകാരനെ പീഡിപ്പിച്ച പള്ളി വികാരിക്കെതിരെ കേസെടുത്ത് പോലിസ്.
ഫാദർ പോള്‍ തട്ടുപറമ്പി(45)നെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.
മൂന്നു മാസക്കാലം നിരന്തരമായി പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്നാണ് പരാതി. കാസർകോട് ചിറ്റാരിക്കാലിലാണ് സംഭവം.
പള്ളിവികാരിക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. 2024 മെയ് 15 മുതല്‍ ആഗസ്‌ത് 13 വരെയുള്ള കാലയളവില്‍ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പരാതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group