
പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു; ഓര്‍ത്തഡോക്സ് സഭ വൈദികനെതിരെ പോക്സോ കേസ്; വൈദികനെ ചുമതലയില്‍ നിന്നും നീക്കി
സ്വന്തം ലേഖിക
ഈന്നുകല്ല്: 15 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓര്‍ത്തഡോക്സ് സഭ വൈദികനെതിരെ പോക്സോ കേസ്.
മൂവാറ്റുപുഴ ഊന്നുകല്‍ പൊലീസ് ആണ് കേസെടുത്തത്.
കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയില്‍ നിന്നും സഭ നീക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും പെണ്‍കുട്ടിയെ തിരിച്ചറിയും എന്നതിനാല്‍ പ്രതിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നുമാണ് പൊലീസ് കേസിനേക്കുറിച്ച് വിശദമാക്കുന്നത്.
2021 ജൂലൈ മാസം ആലുവയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തിരുന്നു. മരട് പള്ളിയിലെ വികാരിയും വരാപ്പുഴ സ്വദേശിയുമായ ഫാ. സിബിയ്ക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം ആലുവ എടത്തല പൊലീസ് കേസെടുത്തത്.
നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്ന് പിതാവ് പരാതിയില്‍ ആരോപിച്ചിരുന്നു.