video
play-sharp-fill

വികാരിയെയും രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയും കാണാനില്ല; ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും നാട്ടുകാര്‍; പ്രതികരിക്കാതെ സഭാ നേതൃത്വം

വികാരിയെയും രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയും കാണാനില്ല; ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും നാട്ടുകാര്‍; പ്രതികരിക്കാതെ സഭാ നേതൃത്വം

Spread the love

സ്വന്തം ലേഖകന്‍

താമരശ്ശേരി: വൈദികനെയും രണ്ട് മക്കളുടെ അമ്മയായ യുവതിയെയും കാണാനില്ല. താമരശ്ശേരി രൂപതാ വൈദികനായ ഫാദര്‍ വിനു ആലപ്പാട്ട് കോട്ടയിലിനെയും വിവാഹിതയും രണ്ട് മക്കളുടെ അമ്മയായ കൂരാച്ചുണ്ട് സ്വദേശിനിയെയുമാണ് കാണാതായിരിക്കുന്നത്.

തൊട്ടില്‍പ്പാലത്തിനടുത്തുള്ള കരിങ്ങാട്ട് പള്ളി വികാരിയും മുന്‍പ് താമരശ്ശേരി രൂപതയില്‍ കണ്ണോത്ത്, പുല്ലൂരാംപാറ, കൂരാച്ചുണ്ട് ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയുമായിരുന്നു ഫാ. വിനു ആലപ്പാട്ട്. ഇതേ ഇടവകയിലുള്ള വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയുമാണ് കാണാതായിരിക്കുന്നത്. ഇരുവരെയും ഒരേ ദിവസം കാണാതായതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരും വിശ്വാസികളും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയത് ആണെന്നുമുള്ള വിവരങ്ങളും പുറത്തെത്തുന്നുണ്ട്. ഇടവകയിലെ ചിലര്‍ തന്നെയാണ് ഇത്തരത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ഇരുവരും ഒളിച്ചോടിയത് ആണെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളിലും പല കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കാന്‍ സഭാ നേതൃത്വം തയ്യാറായിട്ടില്ല. ഒളിച്ചോടിയത് അല്ലെങ്കില്‍ ഇരുവരും ഒരേദിവസം എങ്ങനെ കാണാതായി എന്നാണ് നാട്ടുകാരുടെ ചോദ്യം.

വികാരിയെ കാണാതായിട്ടും സഭാ നേതൃത്വം കൃത്യമായ വിവരങ്ങള്‍ നല്‍കാനോ പ്രതികരിക്കാനോ പോലും തയ്യാറാകുന്നില്ല എന്നതും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.