വിവാഹ കൂദാശയ്ക്കിടെ കുഴഞ്ഞു വീണ വൈദികൻ മരിച്ചു
സ്വന്തം ലേഖകൻ
കുമളി: വിവാഹ കൂദാശക്കിടെ കുഴഞ്ഞു വീണ വൈദികൻ മരിച്ചു. തേക്കടി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ എൻ.പി. ഏലിയാസ് കോർ എപ്പിസ്‌കോപ്പയാണ് (62) മരിച്ചത്.
തേക്കടി സെന്റ് ജോർജ് പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണു സംഭവം.മൂന്നിനായിരുന്നു വിവാഹ കൂദാശ ആരംഭിച്ചത്. ശുശ്രൂഷക്കിടെ കുഴഞ്ഞു വീണ വൈദികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് മാസം മുമ്പ് ഹൃദയ വാൽവുകളുടെ ബ്ലോക്ക് മാറ്റുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തിയതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ശാന്തിഗ്രാം സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയാണ് മാതൃ ഇടവക. സംസ്‌കാരം പിന്നീട്.
Third Eye News Live
0