video
play-sharp-fill

മോഷണം ആരോപിച്ച്‌ പതിനഞ്ചുകാരനെ വൈദികന്‍ തല്ലിച്ചതച്ചു; സ്വകാര്യഭാഗത്തടക്കം മ‌ര്‍ദ്ദനമേറ്റതായി പരാതി; കേസെടുത്ത് പോലീസ്

മോഷണം ആരോപിച്ച്‌ പതിനഞ്ചുകാരനെ വൈദികന്‍ തല്ലിച്ചതച്ചു; സ്വകാര്യഭാഗത്തടക്കം മ‌ര്‍ദ്ദനമേറ്റതായി പരാതി; കേസെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: മോഷണക്കുറ്റമാരോപിച്ച്‌ പതിനഞ്ചുകാരനെ വൈദികന്‍ ക്രൂരമായി തല്ലിച്ചതച്ചു.

തൃശ്ശൂര്‍ ചെന്നായ്പ്പാറയിലെ ദിവ്യഹൃദയ ആശ്രമത്തിലെ അന്തേവാസിയായ പതിനഞ്ചുകാരനാണ് മര്‍ദ്ദനമേറ്റത്. സ്കൂള്‍ ബസിലെ ആയയുടെ മൊബൈലും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പീച്ചിയിലെ സ്കൂളില്‍ എട്ടാം ക്ളാസ് വിദ്യാ‌ര്‍ത്ഥിയായ കുട്ടിയെ ഫാ. സുശീല്‍ മര്‍ദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദ്ദനം സഹിക്കവയ്യാതെ കുട്ടി അനാഥാലയത്തില്‍ നിന്നും പുറത്ത് കടന്ന് തൊട്ടടുടുത്തുള്ള വീട്ടില്‍ അഭയം തേടുക ആയിരുന്നു.

വീട്ടുകാരുടെ അന്വേഷണത്തെ തുടര്‍ന്ന് കുട്ടി മര്‍ദ്ദന വിവരം തുറന്നു പറഞ്ഞതോടെ പൊലീസിലെ വിവരമറിയിക്കുകയായിരുന്നു. സ്വകാര്യ ഭാഗത്ത് അടക്കം സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച്‌ മര്‍ദ്ദനമേറ്റിട്ടുള്ളതായാണ് പരാതി. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് 2018 മുതല്‍ അനാഥാലയത്തില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ പൊലീസ് ഫാ. സുശീലിനെതിരെ ബാലനീതി നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.