
നാഗ്പുർ: മഹാരാഷ്ട്രയിലെ അമരാവതിയിലെ ഷിംഗോഡിയിൽ ക്രിസ്മസുമായി ബന്ധപ്പെട്ട പ്രാർഥനാ ച്ചടങ്ങിൽ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയുമടക്കം മൂന്നുപേരേ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം.
സിഎസ്ഐ സഭയുടെ നാഗപുർ അമരാവതി മിഷനിലെ ഫാദർ ജെ.എൽ. സുധീർ, ഭാര്യ ജാസ്മിൻ, സഹായി എന്നിവരെയാണ് അറസ്റ്റുചെയ്തത്.
നെയ്യാറ്റിൻകര അമരവിള സ്വദേശിയാണ് ഫാദർ സുധീർ. ആറുവർഷമായി ഫാദർ സുധീർ ഇവിടെ ശുശ്രുഷചെയ്യുകയാണ്. നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് പോലീസിന്റെ നടപടിയെന്ന് സഭാധികൃതർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


