video
play-sharp-fill

പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഫണ്ട് വെട്ടിച്ച് തട്ടിപ്പ്: കൊല്ലത്തും പത്തനംതിട്ടയിലും തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശുകാരന് തടവ് ശിക്ഷ

പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഫണ്ട് വെട്ടിച്ച് തട്ടിപ്പ്: കൊല്ലത്തും പത്തനംതിട്ടയിലും തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശുകാരന് തടവ് ശിക്ഷ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: രാജ്യത്ത് അഴിമതി തടയുന്നതിനു വേണ്ടി ഇപ്പോൾ പ്രധാനമന്ത്രി കർശന നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പേരിൽ രാജ്യത്ത് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കൈക്കൂലി കേസിൽ ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എൻജിനീയറും ലക്ക്‌നൗ സ്വദേശിയുമായ ശൈലേന്ദ്രകുമാറിനെ നാല് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിയ്ക്കണം. പ്രധാൻ മന്ത്രി സഡക് യോജന പദ്ധതി പ്രകാരം നിർമ്മിച്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റോഡുകളുടെ ഗുണ നിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ദേശീയ റോഡ് വികസന അതോറിട്ടി ചുമതലപ്പെടുത്തിയ നാഷണൽ ക്വാളിറ്റി മോണിറ്റർ ആയിരുന്നു ശൈലേന്ദ്ര കുമാർ.

റോഡ് പരിശോധനയ്ക്കെത്തിയ ഇയാൾ കോൺട്രാക്ടർമാരുടെ ഇംഗിതത്തിന് വഴങ്ങി ആഡംബര ഹോട്ടലിൽ താമസിച്ച് ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തി സർട്ടിഫിക്കറ്റ് നൽകിയെന്നാണ് കേസ്. ഇതിന്റെ സകല ചെലവുകളും കോൺട്രാക്ടർമാരെകൊണ്ടാണ് നടത്തിയത്.

സി ബി.ഐ നടത്തിയ റെയ്ഡിൽ ഇയാളുടെ മുറിയിൽ നിന്ന് 165500 രൂപ പിടിച്ചെടുത്തിരുന്നു . സി.ബി.ഐ യ്ക്ക വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എം.നവാസ് ഹാജരായി .