
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകര്‍ന്ന് നാണയപ്പെരുപ്പം അതിവേഗം തഴുമ്പോഴും സംസ്ഥാനത്ത് വിലക്കയറ്റത്തോത് ഉയര്‍ന്ന തലത്തില്‍ തന്നെ തുടരുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട കണക്കുകളനുസരിച്ച് ജൂലായില്‍ രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ വിലക്കയറ്റത്തോത് എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തലമായ 1.55 ശതമാനമായി കുത്തനെ താഴ്ന്നുരാജ്യത്തെ സാമ്ബത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകര്‍ന്ന് നാണയപ്പെരുപ്പം അതിവേഗം താഴുമ്ബോഴും, എന്നാല്‍ ഇക്കാലയളവില്‍ കേരളത്തിലെ വിലക്കയറ്റത്തോത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തലമായ 8.9 ശതമാനത്തിലാണ്. ജൂണിലിത് 6.7 ശതമാനമായിരുന്നു.
തുടര്‍ച്ചയായ ആറാം മാസമാണ് കേരളത്തിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയിലും മുകളില്‍ നിലനില്‍ക്കുന്നത്. ജമ്മു കാശ്മീര്‍, പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മാത്രമാണ് വിലക്കയറ്റത്തോത് രണ്ട് ശതമാനത്തിന് മുകളിലുള്ളത്. പുതിയ കണക്കുകളനുസരിച്ച് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, മുട്ട, മത്സ്യം, മാംസം എന്നിവയുടെയെല്ലാം വില താഴേക്ക് നീങ്ങുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 ജനുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് ഉപഭോക്തൃ വില സൂചിക രണ്ട് ശതമാനത്തിലും താഴെയെത്തുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില തുടര്‍ച്ചയായി താഴേക്ക് നീങ്ങുന്നതാണ് നാണയപ്പെരുപ്പം കുറയാന്‍ സഹായിച്ചത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കഴിഞ്ഞ മാസം 1.8 ശതമാനം കുറഞ്ഞു.
ജൂണിലെ നാണയപ്പെരുപ്പം 2.1 ശതമാനം ആണ്.
-പലിശ ഇനിയും കുറച്ചേക്കും
ആറ് മാസമായി രാജ്യത്തെ നാണയപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ പരവമാവധി ലക്ഷ്യമായ നാല് ശതമാനത്തിലും താഴെ തുടരുന്നതിനാല്‍ മുഖ്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കും. ഒക്ടോബറിലെ ധന നയ രൂപീകരണ യോഗത്തില്‍ പലിശ നിരക്കില്‍ അര ശതമാനം വരെ കുറവുണ്ടാകാനാണ് സാദ്ധ്യത.
-ഗ്രാമങ്ങളില്‍ വിലയിടിവ് കൂടുതല്‍
ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തോത് ജൂണിലെ 1.72 ശതമാനത്തില്‍ നിന്നും ജൂലായില്‍ 1.18 ശതമാനമായി താഴ്ന്നു. നഗരങ്ങളിലെ വിലക്കയറ്റത്തോത് ഇക്കാലയളവില്‍ 2.56 ശതമാനത്തില്‍ നിന്ന് 2.05 ശതമാനമായി കുറഞ്ഞു.
സംസ്ഥാനം വിലക്കയറ്റത്തോത്
കേരളം 8.89 ശതമാനം
ജമ്മു കാശ്മീര്‍ 3.77 ശതമാനം
പഞ്ചാബ് 3.53 ശതമാനം
കര്‍ണാടക 2.73 ശതമാനം
മഹാരാഷ്ട്ര 2.23 ശതമാനം