
നിർമ്മാണ ചെലവുകൾ കൂടുന്നു; ഉത്പന്നങ്ങളുടെ വില 3 മുതൽ 33 ശതമാനം വരെ വർധിപ്പിച്ച് കമ്പനികൾ; ആട്ടയും സോപ്പും ബിസ്‌കറ്റുമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വില കൂട്ടിയത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആട്ടയും സോപ്പും ബിസ്‌കറ്റുമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടി കമ്പനികള്‍. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില, ഗതഗാതച്ചെലവ്, ഉയര്‍ന്ന പാക്കിങ് ചെലവ് തുടങ്ങിയവയാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍), ഐടിസി, പാര്‍ലേ, ബ്രിട്ടാനിയ കമ്പനികളാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഒറ്റയടിക്ക് മൂന്നു മുതല്‍ 33 ശതമാനംവരെ വര്‍ധിപ്പിച്ചത് . രണ്ടുമാസം മുമ്പും വില കൂട്ടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐടിസി ഏഴുമുതല്‍ 10 ശതമാനംവരെ വില വര്‍ധിപ്പിച്ചപ്പോള്‍ എച്ച്‌യുഎല്‍ നാലു മുതല്‍ 22 ശതമാനം വരെ കൂട്ടി. ഐടിസി ആശീര്‍വാദ് ആട്ടയ്ക്ക് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചു.
ഫിയാമ ഡിവില്‍സിന്റെ സോപ്പുകള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെയാണ് വര്‍ധന. എച്ച്‌യുഎല്ലിന്റെ ഒരു കിലോയുടെ സോപ്പു പൊടിക്ക് രണ്ടു രൂപ കൂട്ടി. റിന്‍ ഡിറ്റര്‍ജന്റ് ബാര്‍, ലക്സ് സോപ്പ്, ഷാംപൂ, ചായപ്പൊടി, ബിസ്‌ക്കറ്റ്, റസ്‌ക്, നൂഡില്‍സ് തുടങ്ങിയവയുടെയും വില വര്‍ധിച്ചു.
ജ്യോതി ലാബ്സ്, പി ആന്‍ഡ് ജി തുടങ്ങിയ കമ്ബനികളും വില വര്‍ധിപ്പിക്കുന്നുണ്ട്. പാര്‍ലേ, ബിസ്‌കറ്റിനും പലഹാരങ്ങള്‍ക്കും ഡിസംബര്‍ അവസാനത്തോടെ എട്ടു മുതല്‍ പത്ത് ശതമാനംവരെ വില വര്‍ധിപ്പിക്കാനാണ് നീക്കം.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വീണ്ടും വിലവര്‍ധന ഉണ്ടാകുമെന്നാണ് ബ്രാന്‍ഡുകള്‍ പറയുന്നത്. ഭക്ഷ്യ എണ്ണക്ക് ഒരു വര്‍ഷംകൊണ്ട് 60 മുതല്‍ 65 ശതമാനംവരെ വില വര്‍ധിച്ചു.