video
play-sharp-fill

വീടിന്റെ ചുവരുകൾക്കുള്ളിൽ പോലും പെൺകുട്ടികൾ സുരക്ഷിതയല്ല..! പതിനാലുകാരി രണ്ടു മാസം ഗർഭിണി; പ്രതി മുത്തച്ഛന്റെ അനുജൻ; വിവരം പുറത്തറിഞ്ഞത് കുട്ടിയ്ക്കു വയർവേദനയെടുത്തതോടെ

വീടിന്റെ ചുവരുകൾക്കുള്ളിൽ പോലും പെൺകുട്ടികൾ സുരക്ഷിതയല്ല..! പതിനാലുകാരി രണ്ടു മാസം ഗർഭിണി; പ്രതി മുത്തച്ഛന്റെ അനുജൻ; വിവരം പുറത്തറിഞ്ഞത് കുട്ടിയ്ക്കു വയർവേദനയെടുത്തതോടെ

Spread the love

തേർഡ് ഐ ബ്യൂറോ

ദേവികുളം: വീടിന്റെ ചുവരുകൾക്കുള്ളിൽ പോലും പെൺകുട്ടികൾ സുരക്ഷിതയല്ലെന്നു വീണ്ടും വീണ്ടും തെളിയിച്ച് കേരളത്തിലെ പീഡന കഥകൾ..! വയർ വേദനയുമായി ആശുപത്രിയിൽ എത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയത് കുട്ടി രണ്ടു മാസം ഗർഭിണിയാണെന്ന്. കേസിലെ പ്രതിയാകട്ടെ മുത്തച്ഛന്റെ അനുജനായ 75 കാരനും.

കേരളത്തെ നടുക്കുന്ന വാർത്ത ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഇടുക്കി ദേവികുളത്തു നിന്നാണ്. പതിനാലുകാരിയായ പെൺകുട്ടിയെയാണ് പ്രതിയായ മുത്തച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. സ്വന്തം വീടിനുള്ളിൽ വച്ച് പെൺകുട്ടിയെ മുത്തച്ഛൻ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വയർവേദന അനുഭവപ്പെട്ട പെൺകുട്ടി വിവരം അമ്മയോട് പറഞ്ഞു. അതികഠിനമായ വയർ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ അമ്മ കുട്ടിയെയുമായി ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി രണ്ടു മാസം ഗർഭിണിയാണ് എന്നു കണ്ടെത്തിയത്.

തുടർന്നു, ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്നു, ചൈൽഡ് ലൈൻ അധികൃതർ ദേവികുളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കുകയായിരുന്നു. ഡോക്ടറുടെയും കുട്ടിയുടെ അമ്മയുടെയും മൊഴിയെടുത്ത ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛന്റെ അനുജനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്നു ദേവികുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.