video
play-sharp-fill

സ്‌കൂൾ കെട്ടിടം തകർന്നു വീണു ; പ്രയാർ ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

സ്‌കൂൾ കെട്ടിടം തകർന്നു വീണു ; പ്രയാർ ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം; സ്‌കൂൾ കെട്ടിടം തകർന്നു വീണ സംഭവത്തിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാല കൃഷ്ണനെതിരെ കേസ് എടുത്തു. കടയ്ക്കൽ ഐരക്കുഴി യുപി സ്‌കൂളിന്റെ കെട്ടിടം തകർന്നു വീണ സംഭവത്തിലാണ് സ്‌കൂൾ മാനേജർ പ്രയാർ ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. അപകടാവസ്ഥയിലായിരുന്ന കെട്ടിടം യഥാസമയം പൊളിച്ചു നീക്കാത്തതിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കൂടിയായ പ്രയാർ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടം കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പൊളിഞ്ഞ് വീണത്. അപകടം നടന്നത് സ്‌കൂൾ പ്രവർത്തിസമയത്താവാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിനോട് ചേർന്നുള്ള കെട്ടിട്ടമാണ് തകർന്നു വീണത്.