ലോകമെമ്പാടുമുള്ള ആളുകളിൽ മരണകാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. എന്നാൽ അപകടസാധ്യതാഘടകങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിലൂടെ ഒരുപരിധിവരെ ഹൃദ്രോഗങ്ങളെ ചെറുക്കാനാവും. ആരോഗ്യകരമായ ശീലങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.
ആദ്യത്തേത് പരമാവധി പുറത്തുപോവുക എന്നതാണ്. പുറത്തുപോയി നല്ല വായു, സ്വാഭാവിക വെളിച്ചം തുടങ്ങിയവയുമായി സമ്പർക്കത്തിലാകുന്നതും ശാരീരിക ചലനമുണ്ടാകുന്നതുമൊക്കെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ഡോ.ജാക്ക് പറയുന്നത്. മറ്റൊന്ന് നന്നായി ഉറങ്ങുക എന്നതാണ്. സുഖകരമായ ഉറക്കം ഹൃദയാരോഗ്യത്തിൽ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കുമ്പോൾ ഹൃദയത്തിനും വേണ്ടത്ര വിശ്രമം ലഭിക്കുകയും ഹോർമോൺ നില സന്തുലിതമായി പോവുകയും ചെയ്യുന്നു.
സ്ക്രീൻ ടൈം കുറയ്ക്കണം എന്നതാണ് മൂന്നാമത്തേത്. എത്രത്തോളം സ്ക്രീൻ ടൈം കുറയ്ക്കുന്നോ അത്രത്തോളം സമാധാനം അനുഭവിക്കാനാവും. ഇത് ഉറക്കത്തെ മെച്ചപ്പെടുത്തുകയും സമ്മർദം കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. നാലാമത്തേത് നഗ്നപാദരായി പുറത്തുനിൽക്കുക എന്നതാണ്. ഇതിലൂടെ ശരീരത്തെ വീക്കം കുറയ്ക്കാനാവുകയും രക്തചംക്രമണം വർധിപ്പിക്കാനാവുകയും ചെയ്യുന്നു. അവസാനമായി കൃതജ്ഞതയുള്ളവരായിരിക്കുക എന്നതാണ്. ഇതിലൂടെ സമ്മർദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനുമാവെന്നും കോർട്ടിസോൾ നില കുറയ്ക്കാനുമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group