video
play-sharp-fill
പൊതുയിടങ്ങളിൽ ഇനി വാ തുറക്കരുത് ; പ്രജ്ഞാ സിങ് ഠാക്കൂറിന് താക്കീതുമായി ബിജെപി

പൊതുയിടങ്ങളിൽ ഇനി വാ തുറക്കരുത് ; പ്രജ്ഞാ സിങ് ഠാക്കൂറിന് താക്കീതുമായി ബിജെപി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ താക്കീത് ചെയ്ത് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപിയുടെ മുതിർന്ന നേതാക്കളുടെ മരണത്തിനു പിന്നിൽ പ്രതിപക്ഷം ചെയ്യുന്ന ദുഷ്ടശക്തികളുടെ കർമ്മങ്ങൾ ആണെന്ന പ്രജ്ഞ സിങിന്റെ പ്രസ്താവന വിവാദത്തിലേയ്ക്ക് വഴിവെച്ചതോടെയാണ് താക്കീതുമായി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.

പ്രജ്ഞ സിങ്ങിന്റെ ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടിയാകുന്ന ഘട്ടം കണ്ടാണ് താക്കീത് ചെയ്തിരിക്കുന്നത്. പൊതുയിടങ്ങളിൽ ഇനി വാ തുറക്കരുതെന്നാണ് പാർട്ടി നൽകിയ നിർദേശം. ബിജെപിയുടെ മുതിർന്ന നേതാക്കളെ കൊലപ്പെടുത്താൻ ദുഷ്ട ശക്തികളെ പ്രതിപക്ഷം ഉപയോഗിക്കുന്നെന്ന പ്രജ്ഞയുടെ പ്രസ്താവന വിവാദമായതോടെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രജ്ഞ സിങിന്റെ ഭാഗത്തുനിന്നും ഇനി ഉണ്ടാകരുതെന്ന കർശന നിർദേശവും പാർട്ടി നൽകുന്നുണ്ട്. ബിജെപി മുതിർന്ന നേതാക്കളായ അരുൺ ജെയ്റ്റ്ലിയുടേയും സുഷ്മാ സ്വരാജിന്റെയും മരണത്തിന് പിന്നിൽ പ്രതിപക്ഷം ചെയ്യുന്ന ദുഷ്‌കർമ്മങ്ങളുടെ ഫലമാണെന്നാണ് പ്രജ്ഞ സിങ് പറഞ്ഞത്.