play-sharp-fill
സൂക്ഷിച്ചില്ലെങ്കിൽ അടുക്കള പൊട്ടിത്തെറിക്കും: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ജില്ലയിലും സമീപ ജില്ലയിലും ആവര്‍ത്തിക്കുന്നു : അശ്രദ്ധയും  ഗുണനിലവാരമില്ലാത്ത കുക്കറുകളും ദുരന്ത കാരണമാക്കുന്നു

സൂക്ഷിച്ചില്ലെങ്കിൽ അടുക്കള പൊട്ടിത്തെറിക്കും: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ജില്ലയിലും സമീപ ജില്ലയിലും ആവര്‍ത്തിക്കുന്നു : അശ്രദ്ധയും ഗുണനിലവാരമില്ലാത്ത കുക്കറുകളും ദുരന്ത കാരണമാക്കുന്നു

സ്വന്തം ലേഖകൻ
കോട്ടയം: കട്ടപ്പനയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചതിന് പിന്നാലെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ജില്ലയിലും സമീപ ജില്ലയിലും ആവര്‍ത്തിക്കുകയാണ്.

തിരക്കുപിടിച്ച അടുക്കള ജോലികള്‍ക്കിടയില്‍ അല്‍പം അശ്രദ്ധ മതി അപകടമുണ്ടാകാന്‍. പലപ്പോഴും ഗുണനിലവാരമില്ലാത്ത കുക്കറുകളും ദുരന്ത കാരണമാണ്. പ്രഷര്‍കുക്കര്‍ സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.


പാചകത്തിന് മുന്‍പേ പ്രഷര്‍ കുക്കര്‍ പരിശോധിക്കണം. കുക്കര്‍ അടയ്ക്കും മുന്‍പ് വെന്റ് ട്യൂബില്‍ തടസങ്ങള്‍ ഒന്നുമില്ല എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം. സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെന്ന് കണ്ടാല്‍ മാറ്റി പുതിയത് വാങ്ങുകയും വേണം. കൃത്യമായ ഇടവേളകളില്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വുകള്‍ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്ബനിയുടെ കുക്കറാണോ അതേ കമ്ബനിയുടെ തന്നെ സെഫ്റ്റി വാല്‍വുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കുക്കറില്‍ ഒഴിക്കേണ്ട വെള്ളം, ഇടേണ്ട ഭക്ഷണ പദാര്‍ത്ഥം എന്നിവയുടെ അളവ് കൃത്യമായി മനസിലാക്കി വേണം പാചകം ചെയ്യാന്‍. ഐ.എസ്‌.ഐ മുദ്രയുള്ള കമ്ബനികളുടേത് മാത്രം വാങ്ങുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്യാസും ബോംബ്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഉണ്ടാകുന്ന അപകടങ്ങളും ജില്ലയില്‍ കുറവല്ല. പാചകവാതക സിലിണ്ടര്‍ കൊണ്ടുവരുമ്ബോള്‍ തന്നെ സീല്‍ പൊട്ടിച്ച്‌ ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തണം. പാചകത്തിന് ശേഷം റഗുലേറ്റര്‍ നിര്‍ബന്ധമായും ഓഫ് ചെയ്യണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ശ്രദ്ധിക്കാന്‍.

സിലിണ്ടര്‍ ട്യൂബിന്റെ കാലപ്പഴക്കം ശ്രദ്ധിക്കണം. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ട്യൂബ് മാറ്റണം.

ഗ്യാസ് അടുപ്പ് കത്തിക്കും മുന്‍പ് ചോര്‍ച്ചയുണ്ടോ എന്നു പരിശോധിക്കണം.

സിലിണ്ടര്‍ വാല്‍വാണ് ആദ്യം തുറക്കേണ്ടത്. തീപ്പെട്ടിക്ക് പകരം ഗ്യാസ് ലൈറ്റര്‍ ഉപയോഗിക്കുക.

പാചകവാതകം ചോരുന്നതായി തോന്നിയാല്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം.

നനഞ്ഞ ചണച്ചാക്ക് സിലിണ്ടറിന് മേലിട്ടാല്‍ തീ നിയന്ത്രണ വിധേയമാക്കാം.