ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചു ; രണ്ടു സ്ത്രീകൾക്ക് പരിക്ക്

Spread the love

തൃശ്ശൂർ: വലപ്പാട് ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

വലപ്പാട് ഗ്രാമ പഞ്ചായത്തിന് കീഴില്‍ വലപ്പാട് ചന്തപ്പടിയില്‍ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്.

കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലില്‍ രാവിലെ പത്തരയോടെ പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരായ എടമുട്ടം സ്വദേശികളായ കോന്നംപറമ്ബത്ത് വീട്ടില്‍ സുനിത മണികണ്ഠൻ (45), കുറ്റിക്കാട്ട് വീട്ടില്‍ സുമിത സുധി കുമാർ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവർക്കും മുഖത്താണ് പരിക്കേറ്റിട്ടുള്ളത്.