video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് ആറു പേർക്കു കോവിഡ്: 21 പേർ രോഗ വിമുക്തരായി: വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; സർക്കാരിന്റെ പൊങ്ങച്ചം പറയാനല്ല പത്രസമ്മേളനങ്ങൾ

സംസ്ഥാനത്ത് ഇന്ന് ആറു പേർക്കു കോവിഡ്: 21 പേർ രോഗ വിമുക്തരായി: വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; സർക്കാരിന്റെ പൊങ്ങച്ചം പറയാനല്ല പത്രസമ്മേളനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറു പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂരിൽ നിന്നുള്ളവർ. അഞ്ചു പേർ വിദേശത്തു നിന്നും എത്തിയത്. 21 പേർക്ക് പരിശോധനാ ഫലം നെഗറ്റീവ്. കാസർകോട് 19, ആലപ്പുഴ ഒന്ന്. 408 പേർക്ക് രോഗം സ്ഥിരീകരിച്ചു. 114 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. നിരീക്ഷണത്തിൽ ആകെ 46323 പേർ നിരീക്ഷണത്തിൽ. 45925 പേർ വീടുകളിൽ.

ആശുപത്രികളിൽ 323 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19762 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 19074 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി. ആശുപത്രിയിൽ ക്വാറന്റൈനിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്താ സമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിവസങ്ങളിൽ ഇനി കാണാം എന്നു പറഞ്ഞായിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. അതത് ദിവസങ്ങളിലെ പ്രധാന സംഭവങ്ങളാണ് എടുത്ത് പറഞ്ഞിരുന്നത്. ഏതെങ്കിലും തരത്തിലുള്ള പൊങ്ങച്ചം അവതരിപ്പിക്കാൻ സമ്മേളനം ഉപയോഗിച്ചിരുന്നില്ല. ഇവിടെ ചില കാര്യങ്ങൾ ഈ ഘട്ടത്തിൽ ഓർത്തു പോകുന്നത് നല്ലതായിരിക്കും.

ജനുവരി 30 നാണ് ആദ്യത്തെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം സംസ്ഥാനം ഒരു മുൾ മുനയിൽ നിൽക്കുന്നതായിരുന്നു. രാജ്യത്തെ ആദ്യത്തെ കോവിഡ് 19 ബാധ തൃശൂരിലായിരുന്നു. വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥി തൃശൂരിൽ നിന്നും എത്തിയതായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് തുടർന്നു വന്ന കേസുകൾ നിയന്ത്രിക്കാൻ സാധിച്ചു. ഇത് സംസ്ഥാനത്തെ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടമായിരുന്നു.

പക്ഷേ ഫെബ്രുവരി 19 ന് സംസ്ഥാനത്തിന് വീണ്ടും രോഗ ബാധ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്നും എത്തിയ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് കേരളത്തിൽ രണ്ടാം ഘട്ടത്തിന്റെ രോഗബാധ ഉണ്ടായത്. ചില നടപടികൾ ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് സ്വീകരിക്കേണ്ടി വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആൾക്കൂട്ടങ്ങൾ, ഉത്സവങ്ങൾ, കൂടിച്ചേരലുകൾ എല്ലാത്തിനും വിലക്കേർപ്പെടുത്തി. വിവാഹപ്പാർട്ടികൾ ഉൾപ്പെട്ടെ പൊതുവേ ആളുകൾ കൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കാൻ നിർദേശിച്ചു. പൊതുപരിപാടികൾ റദ്ദ് ചെയ്തു. സിനിമാ തീയറ്ററുകൾ നിർത്തി വച്ചു.

സർക്കാർ സംവിധാനങ്ങൾ ആകെ ഒറ്റക്കെട്ടായി പ്രതിരോധത്തിന് രംഗത്ത് ഇറങ്ങി. ഒരു ഭേദചിന്തയും ഇല്ലാതെ ഒരു സംവിധാനം ആകെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ തയ്യാറായി രംഗത്തിറങ്ങി. ലോക്ക് ഡൗൺ രാജ്യ വ്യാപകമായി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ കേരളത്തിൽ അടച്ചിടൽ പ്രഖ്യാപിച്ചു. മാസ്‌കുകളുടെ ഉപയോഗം വ്യാപകമായി. കുറഞ്ഞ ചിലവിൽ സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു. വീടുകളിൽ ഇരുന്ന ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ഇന്റർനെറ്റ് സംവിധാനം ഉറപ്പാക്കി. പെട്ടന്ന് സ്തംഭിച്ച് പോയ നാടിനെയും ജനജീവിതത്തെയും തിരികെ പിടിക്കാൻ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

പഴുതടച്ചുള്ള ഇടപെടലുകളാണ് നാം നടത്തിയത്. ഇന്ത്യയിലെ രോഗകളുടെ എണ്ണത്തിൽ ഒന്നാമത് ആയിരുന്നു നാം ആദ്യ ഘട്ടത്തിൽ. ആദ്യം രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനവും നമ്മുടേതാണ്. കേരളം കോവിഡിന്റെ നാട് എന്നു പറഞ്ഞാണ് അയൽ സംസ്ഥാനം റോഡ് മ്ണ്ണിട്ട് മൂടിയത്. ഒരു മാസം കൊണ്ട് ഒരു ലക്ഷം കഴിഞ്ഞു നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം. ഏപ്രിൽ നാലിന് 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അന്ന് 734 പേർ ആശുപത്രിയിലുണ്ടായിരുന്നു. ആശുപത്രയിൽ കിടക്കുന്നവരുടെ എണ്ണം 811 ആയി ഉയർന്നു.

ഓരോ രോഗിയെയും കണ്ടെത്തുകയും, അവർ സഞ്ചരിച്ച വഴികളിലൂടെ ചെന്ന് പകരാൻ സാധ്യതയുള്ളവരെ കണ്ടെത്തുകയും ഐസോലേഷനിലാക്കുകയും ചെയ്തു. ഇപ്പോൾ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള വഴിയുണ്ട്. ഒരു ലക്ഷത്തിൽ നിന്നും 46000 ആയി കുറഞ്ഞിരിക്കുന്നു നീരക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം. ഇന്ത്യയിൽ 2.83 ശതമാനമാണ് മരണനിരക്ക്. കേരളത്തിലേത് 0.58 ശതമാനമാണ്. ജനസംഖ്യാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പരിശോധനാ സംവിധാനമുള്ളത് നമ്മുടെ സംസ്ഥാനത്താണ്.

സംസ്ഥാനത്ത് ഇപ്പോൾ 33 കോവിഡ് സ്‌പെഷ്യൽ ആശുപത്രികളുണ്ട്. 14 ജില്ലകളിൽ 38 ആശുപത്രികളുണ്ട്. കേരളമാണ് ആദ്യമായി പകർച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം. 49702 രണ്ട് കിടക്കകൾ ഇപ്പോൾ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. ഐസിയുവിൽ 1362 രോഗികളെ ചികിത്സിക്കാം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ നാം സജ്ജരാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ആരും പട്ടിണികിടക്കരുത് എന്ന നിർബന്ധത്തോടെ സൗജന്യമായും അല്ലാതെയും ഭക്ഷണം നൽകുന്നുണ്ട്. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലുടെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.

ആരോഗ്യ പ്രവർത്തകർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ള സേനയാണ് ഇപ്പോൾ നമുക്ക് ശ്വാസം വിടാമല്ലോ എന്ന അവസ്ഥയിൽ എത്തിച്ചത്. ഈ യുദ്ധമുഖത്ത് ഇവരാണ് നമ്മളെ രക്ഷിച്ചിരിക്കുന്നത്. എന്നാൽ, ഇത് അങ്ങനെ ശ്വാസം വിടാനുള്ള അവസരമല്ലെന്നു തിരിച്ചറിയണം. 20 ലക്ഷത്തോളം പ്രവാസികൾ ആശങ്കയിലാണ്.

വരാനിരിക്കുന്ന ദിവസങ്ങൾ വിശ്രമിക്കാനുള്ളതല്ല. അതീവ ജാഗ്രതയോടെ നിൽക്കേണ്ടതാണ്. നേരിയ അശ്രദ്ധ പോലും അപകടത്തിലേയ്ക്കു നയിക്കും. കാസർകോട് ജില്ലയുടെ അനുഭവം ഓർത്തേണ്ടതാണ്. കാസർകോട് ജില്ല ഇതിന്റെ ആദ്യഘട്ടത്തിൽ എങ്ങിനെയായിരുന്നു എന്നത് ഓർക്കണം. രണ്ടു മാസത്തിലേറെയായി കോവിഡിനെതിരെ പടപൊരുതുകയായിരുന്നു. അവിടെ രോഗം സ്ഥിരീകരിച്ച 169 ൽ 142 പേർ രോഗമുക്തരായിട്ടുണ്ട്. ഇപ്പോൾ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.

കാസർകോട് ഇപ്പോൾ 4754 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 27 പേരാണ് ചികിത്സയിലുള്ള കാസർകോട് ജില്ലക്കാർ. ഈ സംഖ്യ കുറച്ചുകൊണ്ടു വരാൻ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. ജില്ലയിലെ ആബാല വൃദ്ധം ജനങ്ങളും വലിയ തോതിൽ സഹരിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നെങ്കിലും നാടിന്റെ നന്മയ്ക്കായിരുന്നു എന്നു തിരിച്ചറിഞ്ഞ് സഹകരിച്ചിട്ടുണ്ട്. ഈ കരുതലും ജാഗ്രതയും കൈവിടാതെ ഇരിക്കുക.

നാം ഇപ്പോൾ വളരെ സുരക്ഷിതമായ അവസ്ഥയിലാണ് എന്നു ചിലരൊക്കെ ധരിച്ചതിനാലാണ് ഇത് പറഞ്ഞത്. നാം ഇപ്പോഴും നിതാന്തജാഗ്രതയിലൂടെ കടന്നു പോകുന്ന അവസ്ഥയിലാണ്. ഇളവ് പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ ക്രമാതീതമായി നിരത്തിൽ എത്തിയിട്ടുണ്ട്. വല്ലാതെ തിരക്കുണ്ടായതായി റിപ്പോർട്ട് വന്നു. കാർക്കശ്യം വീണ്ടെടുത്തു കാണിക്കാൻ തന്നെയാണ് തീരുമാനം. കേരളം ഇളവു വരുത്തി എന്ന വാദം ഉണ്ടായി. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടു വീഴ്ച അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല.

വ്യവസായ മാനേജ്‌മെന്റുകൾക്ക് സുരക്ഷാ മാനദണ്ഡം പാലിച്ച് ബസുകൾ അനുവദിക്കാൻ പറഞ്ഞത് തെറ്റിധരിക്കപ്പെട്ടതാണ്. അടുത്ത് താമസിക്കുന്ന സർക്കാർ ജീവനക്കാർക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ അനുവാദം നൽകും. അടുത്ത ജില്ലയിൽപ്പെട്ടവർ ആണെങ്കിൽ പോലും അനുവാദം നൽകും. ബാങ്കുകൾ റെഡ് സോണിൽ എല്ലാ ജീവനക്കാരും ഹാജരാകണമെന്നു ഉത്തരവിട്ടതായി കണ്ടു. ആവശ്യമായ ജീവനക്കാരെ മാത്രം ഹാജരാക്കിയാൽ മതി എന്നു നിർദേശിച്ചു.

ബാർബർ ഷോപ്പുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കാൻ ഉദ്ദേശിച്ചിരുന്നു. പല വിദഗ്ധരിൽ നിന്നും ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല. കോവിഡ് 19 ഭീഷണിപെട്ടന്ന് ഒഴിഞ്ഞു പോകും എന്ന് കരുതാൻ ആവില്ല. രോഗ പ്രതിരോധത്തിന് ആവശ്യമായ പുതിയ ശീലങ്ങൾ വളർത്തി എടുക്കാനാവണം. ഇത് കുട്ടികളിൽ നിന്നു തന്നെ വളർത്തിയെടുക്കാൻ സാധിക്കണം.

ബാർബർ ഷോപ്പിൽ ഒരേ ഉപകരണങ്ങൾ ഒന്നിലധികം ആളുകൾക്ക് ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള അനാരോഗ്യകരമായ ശീലങ്ങൾ ഉപേക്ഷിച്ച് ആരോഗ്യകരമായ ശീലത്തിലേയ്ക്ക് എത്താൻ സാധിക്കണം. പുതിയ ശീലങ്ങൾ നാം പലരംഗങ്ങളിലും കണ്ടെത്തേണ്ടതായിട്ടുണ്ട്.