രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; ധീരതയ്ക്കുള്ള മെഡല്‍ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തില്‍ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

Spread the love

ഡൽഹി : രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് മലയാളി അര്‍ഹനായി.
ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡല്‍. കോഴിക്കോട് സ്വദേശിയാണ് ആര്‍ ഷിബു.

കേരള പൊലീസില്‍ നിന്ന് എസ് പി ഷാനവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരള ഫയർ സർവീസില്‍ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻ്റ് ഡയറക്ടർമാരായ ഐബി റാണി, കെവി ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡല്‍ ലഭിച്ചു.

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍ (കേരള പൊലീസ്): എഎസ്‍പി എ പി ചന്ദ്രൻ,എസ്‌ഐ ടി സന്തോഷ്‍കുമാര്‍,ഡിഎസ്‍പി കെ ഇ പ്രേമചന്ദ്രൻ,എസിപി ടി അഷ്റഫ്,ഡിഎസ്‍പി ഉണ്ണികൃഷ്ണൻ വെളുതേടൻ,ഡിഎസ്‍പി ടി അനില്‍കുമാര്‍,ഡിഎസ്‍പി ജോസ് മത്തായി,സിഎസ്‍പി മനോജ് വടക്കേവീട്ടില്‍, എസിപി സി പ്രേമാനന്ദ കൃഷ്ണൻ, എസ്‌ഐ പ്രമോദ് ദാസ് . സ്തുത്യര്‍ഹ സേവനം (കേരള ഫയര്‍ഫോഴ്സ്): എഎസ് ജോഗി,കെ എ ജാഫര്‍ഖാൻ,വി എൻ വേണുഗോപാല്‍. ജയില്‍ വകുപ്പ്: ടിവി രാമചന്ദ്രൻ, എസ് മുഹമ്മദ് ഹുസൈൻ, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.