രാഷ്​ട്രപതിക്ക്​ ഡി.ലിറ്റ്​; ഗവര്‍ണറുടെ നിര്‍ദേശം കേരള സര്‍വകലാശാല തള്ളിയത്​​ രേഖാമൂലം

രാഷ്​ട്രപതിക്ക്​ ഡി.ലിറ്റ്​; ഗവര്‍ണറുടെ നിര്‍ദേശം കേരള സര്‍വകലാശാല തള്ളിയത്​​ രേഖാമൂലം

സ്വന്തം ലേഖിക

തി​രു​വ​ന​ന്ത​പു​രം: ​രാ​ഷ്​​ട്ര​പ​തി​ക്ക്​ ഡി.​ലി​റ്റ്​ ന​ല്‍​കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ന്‍റെ നി​ര്‍​ദേ​ശം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല രേ​ഖാ​മൂ​ലം ത​ള്ളി.

ഇ​തു​സം​ബ​ന്ധി​ച്ച്‌​ ഗ​വ​ര്‍​ണ​ര്‍ക്ക്​​ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ​ചാ​ന്‍​സ​ല​ര്‍ ഡോ.​വി.​പി. മ​ഹാ​ദേ​വ​ന്‍ പി​ള്ള ക​ത്ത്​ ന​ല്‍​കി​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി.​സി നി​യ​മ​ന​ത്തി​നുള്ള സെ​ര്‍​ച്​ ക​മ്മി​റ്റി പി​രി​ച്ചു​വി​ട​ണ​മെ​ന്നും വി.​സി ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന്​ പു​ന​ര്‍​നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഗ​വ​ര്‍​ണ​ര്‍​ക്ക്​ ന​ല്‍​കി​യ ര​ണ്ട്​ ക​ത്തു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​രീ​തി​യി​ല്‍ കേ​ര​ള വി.​സി ന​ല്‍​കി​യ ക​ത്ത്​ പു​റ​ത്തു​വ​രു​മോ എ​ന്ന​ത്​ സ​ര്‍​ക്കാ​ര്‍ -ഗ​വ​ര്‍​ണ​ര്‍ പോ​രി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്.

ക​ഴി​ഞ്ഞ 23ന്​ ​രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ഗ​വ​ര്‍​ണ​ര്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി.​സി​യെ വി​ളി​പ്പി​ച്ച്‌​ ഡി.​ലി​റ്റ്​ ന​ല്‍​കു​ന്ന​ത്​ സ​ര്‍​വ​ക​ലാ​ശാ​ല പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ നി​ര്‍​ദേ​ശി​ച്ചത്​. ആ​ദ്യം എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന വി.​സി സി​ന്‍​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച​പ്പോ​ള്‍ അ​നു​കൂ​ല പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ച​ത്.

ഇ​തി​നി​ടെ ഡി.​ലി​റ്റ്​ സ​മ്മാ​നി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഗ​വ​ര്‍​ണ​ര്‍ രാ​ഷ്​​ട്ര​പ​തി​ഭ​വ​നെ അ​റി​യി​ച്ചെ​ന്നാ​ണ്​​ സൂ​ച​ന. ഡി.​ലി​റ്റ്​ ന​ല്‍​കു​ന്ന​ വി​ഷ​യം സി​ന്‍​ഡി​​ക്കേ​റ്റി​ലെ സി.​പി.​എം പ്ര​തി​നി​ധി​ക​ള്‍ വ​ഴി സ​ര്‍​ക്കാ​രിലും ച​ര്‍​ച്ച​യാ​യി.

എ​ന്നാ​ല്‍, അ​നു​കൂ​ല സ​ന്ദേ​ശ​മ​ല്ല സി​ന്‍​ഡി​ക്കേ​റ്റം​ഗ​ങ്ങ​ള്‍ വ​ഴി സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ ല​ഭി​ച്ച​ത്. ഇ​ക്കാ​ര്യം വൈ​സ് ​ചാ​ന്‍​സ​ല​ര്‍ ഗ​വ​ര്‍​ണ​റെ അ​റി​യി​ച്ച​പ്പോ​ള്‍ എ​ഴു​തി​ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്നാ​ണ്​ വി.​സി രേ​ഖാ​മൂ​ലം കൈ​മാ​റി​യ​തെ​ന്നാ​ണ്​ വി​വ​രം.

എ​ന്നാ​ല്‍, ക​ത്ത്​ ന​ല്‍​കി​യ​ത്​ രാ​ജ്​​ഭ​വ​നോ സ​ര്‍​വ​ക​ലാ​ശാ​ല​യോ സ്ഥി​രീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യില്ല. ഡി.​ലി​റ്റ്​ നി​ര്‍​ദേ​ശം നി​രാ​ക​രി​ക്കാ​ന്‍ വി.​സി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രിനും നി​ര്‍​ണാ​യ​ക​മാ​ണ്.

ക​ത്തി​ല്‍ സ​ര്‍​ക്കാ​രുമാ​യു​ള്ള ആ​ശ​യ​വി​നി​മ​യം പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ തി​രി​ച്ച​ടി​യാ​കും. സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റും സെ​ന​റ്റും തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടു​വെ​ന്ന​തി​ന്​ ഇ​ത്​ തെ​ളി​വാ​കും.

ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം വി.​സി സി​ന്‍​ഡി​ക്കേ​റ്റ്​ യോഗ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തുക​യാ​യി​രു​ന്നു വേ​ണ്ട​ത്. എ​ന്നാ​ല്‍, രാ​ഷ്​​ട്ര​പ​തി​ക്ക്​ ഡി.​ലി​റ്റ്​ ന​ല്‍​കാ​നു​ള്ള നി​ര്‍​ദേ​ശം സി​ന്‍​ഡി​ക്കേ​റ്റി​​ന്‍റെ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നി​ട്ടു​മി​ല്ല. സി​ന്‍​ഡി​ക്കേ​റ്റ്​ ച​ര്‍​ച്ച ചെ​യ്യാ​തെ ആ​വ​ശ്യം നി​ര​സി​ച്ച്‌​ ക​ത്ത്​ ന​ല്‍​കി​യെ​ങ്കി​ല്‍ അ​ത്​​ വി.​സി​ക്കും കു​രു​ക്കാ​കും.

ഡി.​ലി​റ്റ്​ നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ അ​റി​വോ​ടെ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ത​ള്ളി​യ​തോ​ടെ​യാ​ണ്​ ക​ണ്ണൂ​ര്‍, കാ​ല​ടി വി.​സി നി​യ​മ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍ തു​ട​രി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഗ​വ​ര്‍​ണ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ല്‍​കിയത്​​. നി​യ​മ​വി​രു​ദ്ധ​മെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടും ക​ണ്ണൂ​ര്‍ വി.​സി നി​യ​മ​നം ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ച​ ശേ​ഷ​മാ​ണ്​ രാ​ഷ്​​ട്ര​പ​തി​ക്ക്​ ഡി.​ലി​റ്റ് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന്​ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ച​ത്. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കാ​ല​ടി വി.​സി നി​യ​മ​ന​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച ഒ​റ്റ​പ്പേ​ര്​ ഗ​വ​ര്‍​ണ​ര്‍ ത​ള്ളിയത്​.

മു​ന്‍ വൈ​സ്​ ചാ​ന്‍​സ​ല​ര്‍ എ​ന്‍.​പി. ഉ​ണ്ണി, ന​ടി ശോ​ഭ​ന, സം​ഗീ​ത​ജ്ഞ​ന്‍ ടി.​എം. കൃ​ഷ്​​ണ​ എ​ന്നി​വ​ര്‍​ക്ക്​​ ഡി.​ലി​റ്റ്​ ന​ല്‍​കാ​നു​ള്ള കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ശുപാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ച​ട​ങ്ങി​നു​ള്ള തീ​യ​തി ന​ല്‍​കി​യില്ല. കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.