രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; മലയാളി നാവിക സേന ഉദ്യോഗസ്ഥ ലഫ്റ്റനൻ്റ് കമാൻഡർ കെ ദില്‍നയ്ക്ക് ശൗര്യ ചക്ര

Spread the love

ഡൽഹി: രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അശോക ചക്ര ബഹുമതിക്ക് അർഹനായി.
പായ്‌വഞ്ചിയില്‍ ലോക പര്യടനം പൂർത്തിയാക്കിയ മലയാളി നാവിക സേന ഉദ്യോഗസ്ഥ ലഫ്റ്റനൻ്റ് കമാൻഡർ കെ ദില്‍നയ്ക്ക് ശൗര്യ ചക്ര പുരസ്‌കാരം നേടി.’

സി ആർ പി എഫ് അസി. കമാൻഡൻഡ് വിപിൻ വില്‍സണ് ശൗര്യ ചക്ര സമ്മാനിക്കും. മേജർ അനീഷ് ചന്ദ്രനും മേജർ ശിവപ്രസാദിന് ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്‍കി ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേജർ ജനറല്‍ കെ മോഹൻ, നായർ അതിവിശിഷ്ട സേവാ മെഡലും ബ്രിഗേഡിയർ അരുണ്‍കുമാർ ദാമോദരന് യുദ്ധ് സേവാ മെഡലും ലഭിച്ചു. മാസ്റ്റർ വാറൻ്റ് ഓഫീസർ ടി വിനോദിന് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു.

കോസ്റ്റ് ഗാർഡ് ധീരതയ്‌ക്കുള്ള തത്രക്ഷക് മെഡല്‍ മരണാനന്തര ബഹുമതിയായി ഗുജറാത്തില്‍ ഹെലികോപ്‌ടർ അപകടത്തില്‍ വീരമൃത്യു അടഞ്ഞ മാവേലിക്കര സ്വദേശി ജൂനിയർ ഗ്രേഡ് കമ്മാണ്ടന്റ് വിപിൻ ബാബുവിന് നല്‍കും. കേരളത്തില്‍ നിന്നുള്ള എസ് മുഹമ്മദ് ഷാമിലിന് ഉത്തം ജീവൻ രക്ഷ പഥകും 6 പേർക്ക് ജീവൻ രക്ഷ പഥകും പ്രഖ്യാപിച്ചു.