video
play-sharp-fill

Thursday, May 22, 2025
HomeMainഎപ്പോഴാണ് അണ്ണാ ജയിലിലേക്ക് പോകുന്നത് എന്ന് എല്ലാവരും ചോദിക്കുന്നു; പോകാൻ വിളി വരുമ്പോൾ നെഞ്ചും വിരിച്ച്...

എപ്പോഴാണ് അണ്ണാ ജയിലിലേക്ക് പോകുന്നത് എന്ന് എല്ലാവരും ചോദിക്കുന്നു; പോകാൻ വിളി വരുമ്പോൾ നെഞ്ചും വിരിച്ച് തന്നെ പോകും; ജയിൽ ആണുങ്ങൾക്ക് ഉള്ളതാണെന്നും “പ്രശ്നേഷ്”

Spread the love

 

ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ രോഹിത്തിനെതിരെ സഹോദരിയെ മർദ്ദിച്ച കേസിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശിയായ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രശ്‌നേഷ് എന്നറിയപ്പെടുന്ന ഇയാള്‍ സഹോദരിയായ റോഷ്‌നിക്ക് അച്ഛൻ നല്‍കിയ സ്വ‌ർണാഭരണങ്ങള്‍ വില്‍ക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. കേസെടുത്തതിന് പിന്നാലെ പുതിയ വീ‌ഡിയോയുമായെത്തിയിരിക്കുകയാണ് രോഹിത്ത്.കുറേപ്പേർ ചോദിക്കുന്നുണ്ട്, അണ്ണാ എപ്പോഴാ ജയിലിലേക്ക് പോകുന്നതെന്ന്. എനിക്കും അറിയത്തില്ല, പോകാൻ വിളി വരുമ്ബോള്‍ നെഞ്ചുംവിരിച്ച്‌ തന്നെ പോകും, ആണുങ്ങള്‍ക്കുള്ളതാണ് ജയിൽ എന്നും രോഹിത് പറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി വനിതാ സെല്ലില്‍ പോയിട്ടുണ്ടായിരുന്നു. അവർ അവിടെവച്ച്‌ രണ്ടുകൂട്ടരോടും കാര്യങ്ങളൊക്കെ ചോദിച്ച്‌, സംസാരിച്ചു. രണ്ട് കൂട്ടർക്കും പരിഹരിക്കാൻ ഉദ്ദേശമില്ലാത്തതുകൊണ്ട്, അവർക്ക് ഇത് കേസാക്കണമെന്ന ഉദ്ദേശം ഉള്ളതുകൊണ്ട് കേസാക്കിത്തന്നെ പോകാനെ പറ്റുള്ളൂ. അതിന്റെ നിയമനടപടികള്‍ തുടങ്ങുകയാണെന്ന് പറഞ്ഞാണ് വിട്ടത്. ഇപ്പോള്‍ വീട്ടിലാണ് കേട്ടോ, ജയിലിനകത്തല്ല. ജയിലിലാകുമ്ബോള്‍ ഞാൻ എങ്ങനെയെങ്കിലുമൊക്കെ അറിയിക്കാം എന്നും രോഹിത്ത് പറഞ്ഞു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments