ഓർമ ശക്തി കൂട്ടാൻ ചമ്മന്തി ; വാൽനട്ട് ചമ്മന്തി തയ്യാറാക്കുന്ന വിധം അറിയാം

Spread the love

ആരോഗ്യകരമായ കൊഴുപ്പ്, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്. ഇത് വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ഓർമശക്തി വർധിപ്പിക്കും. ചമ്മന്തി പലതരം കഴിച്ചിട്ടുണ്ടെങ്കിലും ഓർമശക്തി കൂട്ടാൻ ഒരു വാൽനട്ട് ചമ്മന്തി തയ്യാറാക്കിയാലോ?

ചേരുവകൾ

വാൽനട്ട്- 4
തേങ്ങ- 3/4 കപ്പ്
വറ്റൽമുളക്- 3
പുളി- 1 ടീസ്പൂൺ
കായം- 1 നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
കറിവേപ്പില- 6
കടുക്- 1 ടീസ്പൂൺ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി വാൽനട്ട് വറുക്കാം. ഗോൾഡൻ നിറമാകുന്നതു വരെ അഞ്ച് മിനിറ്റ് അത് വറുക്കാം. മുക്കാൽ കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് 3 വറ്റൽമുളക്, ഒരു ടീസ്പൂൺ പുളി, ഒരു നുള്ള് കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കാം. അതിലേയ്ക്ക് വറുത്ത വാൽനട്ടും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒരിക്കൽ കൂടി നന്നായി അരയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്തു പൊട്ടിക്കാം. കറിവേപ്പില ചേർത്ത് വറുത്ത് അരച്ചെടുത്ത ചമ്മന്തിയിലേയ്ക്കു ചേർക്കാം. ദോശ, ഇഡ്ഡലി, എന്നിവയോടൊപ്പം ഇത് അടിപൊളി കോമ്പിനേഷനായിരിക്കും.