
കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെ വലിയ പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി.
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓർമ്മപ്പെരുന്നാളും, ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും 2026 ജനുവരി 2, 3 തീയതികളിലായി ആചരിക്കും
പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പരിശുദ്ധ കാതോലിക്കാ ബാവായുടെ നിർദേശപ്രകാരം അരമന മാനേജർ ഫാ.യാക്കോബ് റമ്ബാന്റെ അധ്യക്ഷതയില്‍ ആലോചനായോഗം ചേർന്ന് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാ. ഫീലിപ്പോസ് ഫീലിപ്പോസ്, ബിനു കെ. ചെറിയാന്‍ എന്നിവരാണ് ജനറല്‍ കണ്‍വീനർമാർ.ഫാ. ബിനു മാത്യൂസ് ഇട്ടി, ജിന്റോ കെ. വര്‍ഗീസ്, അനില്‍ മോന്‍ എന്‍.എ. എന്നിവർ പബ്ലിസിറ്റി കണ്‍വീനര്‍മാരായും, ഫാ.തോമസ് ജോര്‍ജ്, ഫാ. ജിബിന്‍ സഖറിയ, ഫാ. മാത്യു പി. കുര്യന്‍, ഷൈജു കെ. മാത്യു, മനു വര്‍ഗീസ്, കുര്യന്‍ പുന്നൂസ്,, ജേക്കബ് ഫിലിപ്പ്, ജ്യോതിഷ് പോള്‍, ജോയി മാത്യു, കെ.സി. ചാക്കോ, സിബി കെ. വര്‍ക്കി, മോനി കല്ലംപറമ്ബില്‍, പ്രമോദ് ജേക്കബ്, റോബിന്‍ രാജു എന്നിവരെ വിവിധ കമ്മറ്റികളുടെ കണ്‍വനീർമാരായും തെരഞ്ഞെടുത്തു.



