play-sharp-fill
പ്രേം നസീറിന്റെ ശരിയായ ജനന തീയതി കണ്ടെത്തി: സർക്കാർ രേഖകളിലും പുസ്‌തകങ്ങളിലും വെബ്സൈറ്റുകളിലും ഉണ്ടായിരുന്നത് പല തീയതികൾ

പ്രേം നസീറിന്റെ ശരിയായ ജനന തീയതി കണ്ടെത്തി: സർക്കാർ രേഖകളിലും പുസ്‌തകങ്ങളിലും വെബ്സൈറ്റുകളിലും ഉണ്ടായിരുന്നത് പല തീയതികൾ

 

തിരുവനന്തപുരം :ചരിത്രത്തി ലും സർക്കാർ രേഖകളിലും പു സ്‌തകങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം പല തീയതികളിൽ ‘ജനിച്ച നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഔദ്യോഗിക ജന്മദിനം കണ്ടെത്തി. കൊല്ലവർഷം 1104 മീനം 10. അതായത്, 1929 മാർച്ച് 23

തീയതി കണക്കാക്കാൻ കൊല്ലവർഷ പഞ്ചാംഗത്തിനു പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലിഷ് കലണ്ടർ പ്രകാരമുള്ള ജനന ത്തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. സംവിധായകൻ ആർ.ശരത്തും എഴുത്തുകാ രൻ വിനു ഏബ്രഹാമും പ്രേംന സീറിനെക്കുറിച്ചു തയാറാക്കുന്ന ഇംഗ്ലിഷ് ഡോക്യുമെന്ററിക്കു വേണ്ടിയുള്ള അന്വേഷണത്തി ലാണ് കണ്ടെത്തൽ, ശരത്തും വിനു ഏബ്രഹാമും പറയുന്നു : ”

വിക്കിപീഡിയയിലും വെബ്‌സൈറ്റുകളിലും പു സ്ത‌കങ്ങളിലും പല വർഷവും
പല തീയതിയുമാണ്. വിക്കിപീഡിയ പ്രകാരം 1926 ഏപ്രിൽ 7ആണ് ജനന ത്തീയതി ചലച്ചിത്ര അക്കാദമി
യിൽ മറ്റൊരു തീയതിയാണ്. ഈ ആശയക്കുഴപ്പം അവസാനിപ്പിക്കാനായിരുന്നു പ്രേംനസീറിൻ്റെ പാ‌സ്പോർട്ട് മകൾ റീത്തയുടെ പക്കലുണ്ട്. അതിൽ, ജനനവർഷം 1929 ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം പഠിച്ച ചിറയിൻകീഴ് ശ്രീചിത്തിര ബോയ്‌സ് ഹൈസ്‌കൂളിലെ (ഇപ്പോൾ നോബിൾ ഗ്രൂപ്പ് ഓഫ് സ്‌കൂൾസ്) റജിസ്‌റ്ററിലും ചങ്ങനാശേരി എസ്‌ബി കോളജിലെ റജിസ്‌റ്ററിലും രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ – പേര്: അബ്‌ദുൽ ഖാദർ. ജനനത്തീയതി: 10.08.1104.

ഇത് കൊല്ലവർഷമാണ്. പ്രേംന സീറിൻ്റെ യഥാർഥ പേര് അബ്‌ദുൽ ഖാദർ എന്നായിരുന്നു പ്രേംനസീറിന്റെ സഹായത്തോ
ടെ പുതുക്കിപ്പണിത ചിറയിൻകിഴ് പ്രേംനസീർ മെമ്മോറിയൽ ഗവ.എച്ച്എസിനു മുന്നിലെ സ്‌മാരകത്തിലും ഈ ജനന വർഷം കണ്ടതോടെ സംശയം മാറി.” പ്രേംനസീർ ജീവിച്ചിരുന്നപ്പോൾ പ്രസിദ്ധീകരിക്കുകയും അന്തരിച്ച് വർഷങ്ങൾക്കു ശേഷം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത‌ ‘എന്റെ ജീവിതം’ എന്ന ആത്മകഥയിലും നസീറിൻ്റെ മകൾ ലൈല റഷീദും പി.സക്കീർ ഹുസൈനും ചേർന്ന് എഴുതിയ ‘ഇതിലേ പോയതു വസന്തം’ എന്ന ഓർമക്കുറിപ്പിലും ചേർത്തിട്ടുള്ള ജീവിതരേഖയിൽ 1927 ഏപ്രിൽ 7 എന്നാണ് ജനനത്തിയതി രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രേംനസീർ ജീവിച്ചിരുന്ന കാ ലത്ത് 1984 ഓഗസ്റ്റിലെ സിനിമ മാസികയിൽ മിത്രൻ നമ്പൂതിരിപ്പാട് എഴുതിയ പ്രേംനസീറിൻ്റെ ജാതകം പ്രകാരം ജനനത്തീയതി 1929 ഡിസംബർ 16. പിന്നീടു പല ജീവചരിത്ര കുറിപ്പുകളിലും 1929 ഡിസംബർ 24, 26 എന്നിങ്ങനെ വ്യത്യസ്‌ത തീയതികൾ നൽകിയിട്ടുണ്ട്