ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചു

Spread the love

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു.

video
play-sharp-fill

ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ പ്രീമിയം പെട്രോളിനും ഡീസലിനുമാണ് വില വർദ്ധിച്ചതെന്നാണ് റിപ്പോർട്ട്. എക്‌സ്‌പി 100 പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയാക്കി. ഡീസല്‍ എക്‌സ്ട്രാ ഗ്രീൻ വില 91.49 രൂപയില്‍ നിന്ന് 92.99 രൂപയാക്കി.

പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവിന് പിന്നിലെ കാരണം ഇന്ത്യൻ ഓയില്‍ വ്യക്തമാക്കിയിട്ടില്ല. ആഗോള അസംസ്കൃത എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളും യുഎസ്-ഇറാൻ യുദ്ധവുമാണ് കാരണമെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാന ഇന്ധനത്തിന്റെ വിലയും കുത്തനെ ഉയർത്തി. കിലോലിറ്ററിന് 2.07 ലക്ഷം രൂപയായി വില ഉയർന്നു. രണ്ട് മടങ്ങോളമാണ് വർദ്ധനവ്. ചരിത്രത്തില്‍ ആദ്യമായാണ് വിമാന ഇന്ധനത്തിന്റെ വില രണ്ട് ലക്ഷം കടക്കുന്നത്. 2022ലെ 1.1 ലക്ഷമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില.