video
play-sharp-fill

വനിതാ ദിനത്തോടനുബന്ധിച്ച് അഭിഭാഷകവൃത്തിയിൽ മുപ്പത്തഞ്ച് വർഷക്കാലം സജീവമായി വിജയം വരിച്ച വനിതാ രത്നങ്ങളെ ആദരിച്ചു;  വെല്ലുവിളികൾ നേരിട്ടു വളർന്നവരായതുകൊണ്ടാണ് ഈ അഭിഭാഷക രത്നങ്ങൾ കോട്ടയം ബാറിന് മുതൽക്കൂട്ടെന്ന് മുൻ വനിതാ കമ്മീഷനംഗമായ ഡോ.ജെ. പ്രമീള ദേവി

വനിതാ ദിനത്തോടനുബന്ധിച്ച് അഭിഭാഷകവൃത്തിയിൽ മുപ്പത്തഞ്ച് വർഷക്കാലം സജീവമായി വിജയം വരിച്ച വനിതാ രത്നങ്ങളെ ആദരിച്ചു; വെല്ലുവിളികൾ നേരിട്ടു വളർന്നവരായതുകൊണ്ടാണ് ഈ അഭിഭാഷക രത്നങ്ങൾ കോട്ടയം ബാറിന് മുതൽക്കൂട്ടെന്ന് മുൻ വനിതാ കമ്മീഷനംഗമായ ഡോ.ജെ. പ്രമീള ദേവി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അഭിഭാഷകവൃത്തിയിൽ മുപ്പത്തഞ്ച് വർഷക്കാലം സജീവമായി വിജയം വരിച്ച വനിതാ രത്നങ്ങളെ ആദരിക്കുവാൻ ഭാരതീയ അഭിഭാഷക പരിഷത്ത് രംഗത്ത് വന്നത് അഭിനന്ദനാർഹമാണെന്ന് കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവും മുൻ വനിതാ കമ്മീഷനംഗവുമായ ഡോ.ജെ. പ്രമീള ദേവി അഭിപ്രായപ്പെട്ടു.

വെല്ലുവിളികൾ നേരിട്ടു വളർന്നവരായതുകൊണ്ടാണ് ഈ അഭിഭാഷക രത്നങ്ങൾ കോട്ടയം ബാറിന് മുതൽക്കൂട്ടായതെന്നും പ്രമീള ദേവി പറഞ്ഞു.
വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം ബാറിലെ പ്രമുഖ വനിതാ അഭിഭാഷകരും അഭിഭാഷകവൃത്തിയിൽ മുപ്പത്തഞ്ച് വർഷം പൂർത്തീകരിച്ചവരുമായ അഡ്വ.എം.പി.തങ്കം, അഡ്വ.പി. ജി.ഗിരിജ, അഡ്വ.ആനി സി. കുരുവിള, അഡ്വ. ഭാഗ്യം കൊടുവത്ത്, അഡ്വ.കമലാരാമനാഥ് അഡ്വ. എൻ. സുഭദ്രാമ്മ, എന്നിവർക്ക് ഫലകവും പൊന്നാടയുമണിയിച്ച് ആദരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാവിയുടെ വാഗ്ദാന പ്രതീക്ഷകളായ അഡ്വ. അനഘ അജിത് ഗോപാലൻ നായർ, അഡ്വ. സുചിത്ര സോമൻ എന്നിവർക്ക് ഒരു വർഷ പ്രാക്ടീസുള്ള വനിതാ അഭിഭാഷകരുടെ ഇടയിൽ നിന്നുള്ള ‘പ്രോമിസിംഗ് ടാലൻ്റ് പുരസ്കാരം ലഭിച്ചു. ഇവരെയും വേദിയിൽ ആദരിച്ചു.

വനിതാ അഭിഭാഷകർ മാത്രം ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സമിതിയംഗം അഡ്വ.കെ. സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജെ. പ്രമീളാദേവി മുഖ്യ പ്രഭാഷണം നടത്തി. വനിതാ അഭിഭാഷകരായ അഡ്വ. ബീന സുനിൽ, അഡ്വ.കെ എം രശ്മി, അഡ്വ. ശാരിക സുകുമാരൻ എന്നിവർ സംസാരിച്ചു. മറുപടി പ്രസംഗം നടത്തിയ അഡ്വ.ആനി സി. കുരുവിള എല്ലാവർക്കും വേണ്ടി നന്ദി പ്രകടിപ്പിച്ചു.