video
play-sharp-fill
സെക്‌സിയായി അഭിനയിക്കണമെന്ന് ആ നടി ആവശ്യപ്പെട്ടു ; അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാൻ ഇരുന്നത്, ഗ്ലാമർ സീൻ വന്നപ്പോൾ ഞാൻ കുനിഞ്ഞിരുന്നു : വെളിപ്പെടുത്തലുമായി പ്രമീള

സെക്‌സിയായി അഭിനയിക്കണമെന്ന് ആ നടി ആവശ്യപ്പെട്ടു ; അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാൻ ഇരുന്നത്, ഗ്ലാമർ സീൻ വന്നപ്പോൾ ഞാൻ കുനിഞ്ഞിരുന്നു : വെളിപ്പെടുത്തലുമായി പ്രമീള

സ്വന്തം ലേഖകൻ

കൊച്ചി : തമ്പുരാട്ടി എന്ന ഗ്ലാമർ ചിത്രത്തിലൂടെയാണ് പ്രമീള സിനിമാരംഗത്ത് സജീവമാകുന്നത്. 250 ലധികം ചിത്രങ്ങളിൽ ഇതുവരെ പ്രമീള അഭിനയിച്ചിട്ടുണ്ട്. പ്രമീള മലയാളത്തിൽ വിൻസന്റിന്റെയും രവികുമാറിന്റെയും രാഘവന്റെയും നായികയായി തിളങ്ങിയിരുന്നു.

തന്റെ ഗ്ലാമർ ചിത്രമായ തമ്പുരാട്ടിയുടെ വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പ്രമീള.
തമ്പുരാട്ടി ഒരു ഗ്ലാമർ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാൻ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാൻ ഇരുന്നത്. ഗ്ലാമർ സീൻ വന്നപ്പോൾ ഞാൻ കുനിഞ്ഞിരിക്കുവായിരുന്നുവെന്നും പ്രമീള പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീൻ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനിൽ അച്ഛനും അമ്മയും വന്നില്ല. ഗ്‌ളാമർ ചിത്രമെന്ന് ഞാൻ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി.

ഉഷയുടെ ഭർത്താവ് എൻ. ശങ്കരൻനായരാണ് തമ്പുരാട്ടിയുടെ സംവിധായകൻ. അവർ കഥ പറഞ്ഞു. ആദ്യം ഞാൻ നിരസിച്ചു. പിന്നേ നിർബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാൻ തീരുമാനിച്ചത്. ചിത്രത്തിലെ കഥാപാത്രം നന്നാവാൻ കുറിച്ചു സെക്‌സിയായി അഭിനയിക്കണമെന്ന് ഉഷ എന്നോട് അഭ്യർത്ഥിക്കുകയായിരുന്നു. ഞാൻ അതും അനുസരിച്ചു.

എന്നാൽ തമ്പുരാട്ടി നല്ല സിനിമയാണ് തമ്പുരാട്ടി. മികച്ച പ്രമേയം. ജീവിതം മുഴുവൻ കന്യകയായി ജീവിക്കുന്ന കഥാപാത്രം. സംഭവം, ഉത്പത്തി, താലപ്പൊലി, അംഗീകാരം, ഡ്രൈവർ മദ്യപിച്ചിരുന്നു, വെടിക്കെട്ട് തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങളായിരുന്നു.

തമ്പുരാട്ടി’യിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല. എന്നാൽ ആ സിനിമയിൽ ചില ബിറ്റ് സീനുകൾ തിയേറ്ററുകാർ ഉൾപ്പെടുത്തിയതായി പിന്നീട് അറിഞ്ഞുവെന്നും പ്രമീള പറയുന്നു.
വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന പ്രമീള ഭർത്താവ് പോൾ സ്ലെക്ട്രായോടൊപ്പം മുപ്പതുവർഷമായി കാലിഫോർണിയയിലാണ് താമസിച്ച് വരുന്നത്.