
ആലുവ : ‘പ്രേമം’ എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തമായ പാലത്തിന് നഗരസഭ പൂട്ടിട്ടു. കഞ്ചാവ്- മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയതോടെയാണ് പെരിയാര്‍വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആലുവയിലെ അക്വഡേറ്റിന് പൂട്ട് വീണത്.
ആലുവ നഗരസഭാ കൗണ്‍സിലര്‍ ടിന്റു രാജേഷ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
ടിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി. ഉയരത്തില്‍ പോകുന്ന അക്വഡേറ്റിന്റെ ഇരുവശത്തുമുള്ള താഴെയുള്ള ഭാഗം ജനവാസ മേഖലയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം ഇവര്‍ക്ക് സ്വന്തം വീടുകളില്‍നിന്നുപോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലേക്കെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതികള്‍ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷന്‍ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചത്. പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകള്‍ സ്ഥാപിച്ചത്. താക്കോലുകള്‍ ഇറിഗേഷന്‍ വകുപ്പ് സൂക്ഷിക്കും.