‘അനക്ക് എന്തിന്റെ കേടാ’ ചിത്രത്തിന് പ്രേം നസീർ പുരസ്കാരം; ബാലതാരങ്ങൾ അണിനിരന്ന ‘കൈലാസത്തിലെ അതിഥി’ക്ക് മൂന്ന് പുരസ്കാരങ്ങൾ

Spread the love

തിരുവനന്തപുരം: ആറാമത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സമകാലിക ചിത്രമായി ‘അനക്ക് എന്തിന്റെ കേടാ’ തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ചിത്രത്തിൽ ഗാനം രചിച്ച വിനോദ്​ ​വൈശാഖിക്ക്​ ഗാനരചനക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്​.

‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക്​ നേരത്തെ സൗത്ത്​ ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമി, നാഷണൽ ഫിലിം അക്കാദമി, സത്യജിത്​ റേ ഫിലിം സൊസൈറ്റി അവാർഡ്​ എന്നിവ ലഭിച്ചിരുന്നു. കൂടാതെ, മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി തെരെഞ്ഞെടുക്കപ്പെട്ടു.

നടനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഡോ. ഷാനവാസ് ചിത്രം കൈലാസത്തിലെ അതിഥി), നവാഗത ഗായികക്കുള്ള പുരസ്ക്കാരം: മന്ദാകി അജിത് (ചിത്രം: കൈലാസത്തിലെ അതിഥി) എന്നിവർ അർ​ഹരായി. ജൂൺ അവസാനം തിരുവനന്തപുരത്ത് അവാർഡ് ദാന ചടങ്ങ് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, ജയാമേനോൻ, പ്രകാശ് വടകര, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, ബന്ന ചേന്നമംഗലൂർ, അനീഷ് ധർമൻ, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ.പി.വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ, അനുറാം എന്നിവരാണ് ‘അനക്ക് എന്തിന്റെ കേടാ’ ചിത്രത്തിൽ​ അഭിനയിച്ചിരിക്കുന്നത്​.

ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്, ശ്രീ എൽപി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി. ഡോക്ടർ ഷാനവാസ്, സാബു തിരുവല്ല, അജിത് കുമാർ എം പാലക്കാട്, എ ആർ റഹീം, ബോസ്സ്,ശാരദ പാലത്, ദേവ നന്ദിനി, അക്ഷയ്, രുദ്രാക്ഷ്, നിവിൻ മുരളി,കാർത്തിക് സച്ചിൻ, കൗശൽ, ഇഷാ മുജീബ്, റോസ് എന്നി ബാലതാരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.