പ്രളയ സെസ് നാളെ മുതൽ പ്രാബല്യത്തിലാകുന്നു ; ആയിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധനവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയ സെസ് നാളെ മുതൽ പ്രാബല്യത്തിലാകുന്നു. തൊള്ളായിരത്തിലധികം ഉൽപ്പനങ്ങൾക്ക് വില വർദ്ധിക്കും. 12%, 18%, 28% ജിഎസ്ടി നിരക്കുകൾ ബാധകമായ 928 ഉൽപന്നങ്ങൾക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങൾ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് നൽകേണ്ട.
നാളെ മുതൽ 2 വർഷത്തേക്കാണു സെസ്.കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, മരുന്നുകൾ, സിമന്റ്, പെയിന്റ് തുടങ്ങിയവയ്ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണു സെസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയാനന്തര പുനർനിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. പ്രളയ സെസ് ഈടാക്കുന്നത് നിരവധി തവണ നീട്ടിവെച്ച ശേഷം ആഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്താൻ തീരുമാനിക്കുകയായിരുന്നു.