video
play-sharp-fill

പ്രളയദുരിതാശ്വാസ സഹായം രണ്ടാഴ്ചക്കകം നൽകണം ; സർക്കാരിന് അന്ത്യശാസനയുമായി ഹൈക്കോടതി

പ്രളയദുരിതാശ്വാസ സഹായം രണ്ടാഴ്ചക്കകം നൽകണം ; സർക്കാരിന് അന്ത്യശാസനയുമായി ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടി റിപ്പോർട്ട് 14 ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതുവരെ പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്നാരോപിച്ച് കിട്ടിയ ഹർജികളിലാണ് കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ലീഗൽ അതോറിറ്റിക്കാണ് ഇത് സംബന്ധിച്ചുള്ള മേൽനോട്ട ചുമതല.

പഞ്ചായത്ത്-റവന്യൂ വകുപ്പുകൾ അർഹതപ്പെട്ടവർക്ക് സഹായം കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കോടതി ഉത്തരവിട്ടു. അർഹരായ മുഴുവൻ പേർക്കും ധനസഹായം ഉറപ്പാക്കണമെന്നും, പ്രളയ സഹായത്തിനുള്ള അപ്പീൽ നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group