ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഗർഭിണികൾക്ക് മാതൃമനം പരിപാടി സംഘടിപ്പിച്ചു

Spread the love

കോട്ടയം: ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഗർഭിണികളായ സ്ത്രീകൾക്കായി മാതൃമനം പരിപാടി സംഘടിപ്പിച്ചു. സിനി ആർട്ടിസ്റ് കൈലാഷ് മാതൃമനം പരിപാടി ഉദ്‌ഘാടനം ചെയ്തു.

video
play-sharp-fill

ചടങ്ങിൽ ഗർഭകാലത്ത് സ്ത്രീകൾക്കുണ്ടാകാവുന്ന ഗൈനക്കോളജി സംബന്ധ സംശയങ്ങളെ കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും 40 വർഷത്തിലധികം സേവന പാരമ്പര്യമുള്ള പ്രശസ്ത ഡോക്ടറുമായ ഡോ. ഓമന തോമസ് ക്ലാസുകൾ നയിച്ചു.

ഗർഭകാലത്ത് പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ പറ്റി ഡൈറ്റിഷൻ ആമിന ഹക്കിം, ഗർഭകാലത്ത് ചെയ്യേണ്ട ഫിസിയോതെറാപ്പി വ്യായാമങ്ങളെ കുറിച്ച് ഫിസിയോതെറാപിസ്റ് ആഷിഖ്, ഗർഭകാലത്ത് നിർദ്ദിഷ്ട സമയങ്ങളിൽ സ്കാനിംഗ് നടത്തുന്നത്തിന്റെ പ്രാധാന്യത്തെ പറ്റി റേഡിയോളോജിസ്റ് ഡോ. മെറീന, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാകുന്ന വേദന രഹിത പ്രസവത്തെ കുറിച്ച് അനെസ്തേഷ്യയോളോജിസ്റ് ഡോ. അർച്ചന ലാൽ എന്നിവരും ക്ലാസുകൾ നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group