കോഴിക്കോട് ഗർഭിണിയായ യുവതിക്ക് ക്രൂരമർദനം; പങ്കാളി മയക്കുമരുന്നിന് അടിമ; ആരോഗ്യനില ഗുരുതരം!

Spread the love

കോഴിക്കോട്: കോഴിക്കോട് 8 മാസം ഗർഭിണിയായ യുവതിക്ക് ക്രൂരമർദനം. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.

video
play-sharp-fill

യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു. നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു, കൊണ്ടോട്ടി സ്വദേശിയായ യുവതി.

പങ്കാളി മയക്കുമരുന്നിന് അടിമയാണെന്ന് യുവതി പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group