ഗര്‍ഭിണിയായ പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അനന്തു രണ്ടുവർഷം മുൻപ് ഭാ​ഗ്യയെ തട്ടിക്കൊണ്ടുപോയി; പോക്സോ കേസിൽ നിന്ന് രക്ഷപെടാൻ വിവാഹം; മകളുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി മാതാവ്

Spread the love

കോഴിക്കോട്: ഗര്‍ഭിണിയായ പത്തെൻപതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.

video
play-sharp-fill

കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ബാലപ്രഭയില്‍ ഭാഗ്യ (19)യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് ഭാഗ്യയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.

രണ്ട് വര്‍ഷം മുന്‍പ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയില്‍ അനന്തു പോക്സോ കേസില്‍ പ്രതിയായിരുന്നു. പ്രായപൂര്‍ത്തിയായ ദിവസം വിവാഹം കഴിച്ച്‌ കേസ് ഒത്ത് തീര്‍പ്പിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനന്തുവിന്റെ അമ്മ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭാ​ഗ്യയുടെ അമ്മയുടെ പരാതിയില്‍ എലത്തൂര്‍ പൊലീസ് അന്വേഷിച്ചുവരുന്നു.